Categories
സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകൾ ആരംഭിക്കുമെന്ന് മന്ത്രി; നെല്ല് സംഭരിച്ച വകയിൽ ലഭിക്കാനുള്ളത് 1090 കോടി
ഭക്ഷ്യ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പ്മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
2 ബാഗുകളിലുമായി ഉണ്ടായിരുന്നത് ഒരു കോടിയിലധികം രൂപ; പണം പിടികൂടിയത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ
കാസർകോട്: കാഞ്ഞങ്ങാട് നഗരസഭ പുതുക്കൈ ചേടി റോഡ് സപ്ലൈകോ മാവേലി സ്റ്റോർ ഭക്ഷ്യ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പ്മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ അമ്പതാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. അവശ്യസാധനങ്ങൾ കുറഞ്ഞ നിരക്കിൽ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതുമാർക്കറ്റിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തെറ്റായ പ്രചരണങ്ങൾ സപ്ലൈകോയുടെ വില്പനയെ ബാധിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം മാത്രം 83.5ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോ കടകളിൽ നിന്നും അവശ്യസാധനങ്ങൾ വാങ്ങിയത്. കഴിഞ്ഞ എട്ടു വർഷമായി വില വർദ്ധിപ്പിക്കാതെ 13 ഇനം അവശ്യസാധനങ്ങൾ വിൽപ്പന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരിച്ച വകയിൽ 1090 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാൻ ഉണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വില നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരിച്ച വകയിൽ കഴിഞ്ഞ വർഷം വരെയുള്ള മുഴുവൻ തുകയും കൊടുത്തു തീർത്തു. അവശേഷിക്കുന്ന കുടിശിക വിതരണം ആരംഭിച്ചിട്ടുണ്ട്. വരുന്ന ഓണത്തിന് റേഷൻ കടകളിലൂടെ 10 കിലോ വീതം അരി നൽകുന്നതിനാണ് സർക്കാർ ആഗ്രഹിക്കുന്നത്, എന്നാൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയെ ഉടൻ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ആദ്യ വില്പന കെ.വി അമ്പുഞ്ഞിയ്ക്ക് നൽകി നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, സ്ഥിരം സമിതി ചെയർപേഴ്സൺ കെ വി പ്രഭാവതി, കൗൺസിലർമാരായ എൻ വി രാജൻ, പള്ളിക്കൈ രാധാകൃഷ്ണൻ, പി വി മോഹനൻ, കെ രവീന്ദ്രൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ അഡ്വക്കേറ്റ് കെ രാജ്മോഹൻ, കെ പി ബാലകൃഷ്ണൻ, സി കെ ബാബുരാജ്, ‘അബ്ദുൽ റസാക്ക് തായലക്കണ്ടി, കെ പി ടോമി, അഡ്വ നിസാം, വി വെങ്കിടേഷ്, പി പത്മനാഭൻ, പനങ്കാവ് കൃഷ്ണൻ, ഉദിനൂർ സുകുമാരൻ, പ്രമോദ് കരുവളം, പി കെ നാസർ, രതീഷ്പുതിയ പുരയിൽ, സുരേഷ് പുതിയേടത്ത്, ആൻ്റക്സ് ജോസഫ് എന്നിവർ സംസാരിച്ചു. സപ്ലൈകോ റീജണൽ മാനേജർ പി സി അനൂപ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.