Categories
Gulf Kerala news

ഖത്തർ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം; മികച്ച പ്രവർത്തകരെ ആദരിച്ചു

ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര ഉൽഘടനവും ചെയ്തു

ദോഹ / ഖത്തർ: ഖത്തർ കെ.എം.സി.സി ഉദുമ മണ്ഡലം ജനറൽ കൗൺസിൽ വെള്ളിയാഴ്‌ച ലുകുമാൻ റസിഡൻസിയിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര ഉൽഘടനവും ചെയ്തു. മണ്ഡലം പ്രസിഡണ്ട് മൊയ്‌തു ബേക്കൽ അധ്യക്ഷനായി. സെക്രട്ടറിയായി സേവനം ചെയ്ത സാദിഖ് പാക്യാര, മെമ്പർഷിപ്പ് ചേർക്കുന്നതിൽ സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ മണ്ഡലം സെക്രട്ടറി സാദിഖ് കളനാട്, സദാസദാഫ് എന്നിവരെ ആദരിച്ചു. മണ്ഡലം സെക്രട്ടറി സാദിഖ് കളനാട് സ്വാഗതവും സംസ്ഥാന പ്രസിഡണ്ട് സാം ബഷീർ, ജില്ലാ ട്രഷറർ നാസർ കൈതക്കാട് തുടങ്ങിയവർ സംസാരിച്ചു.

കെ.എസ് ഉബൈദ്, സഹദാഫ്, എം.ടി.പി മാക് അടൂർ, റഫീഖ് മാങ്ങാട്, മൻസൂർ കെ.സി, വൈസ്. പ്രസിഡണ്ട് നിസ്തർ പട്ടേൽ, അസ്‌ലം ചെമ്പരിക്ക, മുസ്തഫ കണ്ണംകുളം , ശംസു ഉദുമ. അബി ദേലംപാടി, സുബൈർ പാക്യാര, ഷഫീക്, ഇർഫാൻ കണ്ണംകുളം, പുതിയ കമ്മിറ്റി അംഗങ്ങളായ കെ.എസ് മുഹമ്മദ്, സാദിഖ് പാക്യാര, ഖാദർ ഉദുമ, മൊയ്‌തു ബേക്കൽ, സാദിഖ് കളനാട്, സഗീർ എരിയ, ഹാരിസ് കോട്ടിക്കുളം, കാസിം പെരുമ്പള, റാഫി പരപ്പ, സമീർ ഉടുമ്പുതല, ബഷീർ ചെർക്കള, പുതിയ കമ്മിറ്റി പ്രസിഡണ്ട് മാക് അഡൂർ, സെക്രട്ടറി റഫീഖ് മാങ്ങാട്, ട്രഷറർ മൻസൂർ കെ.സി തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *