Categories
മദനീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് പുതിയ സാരഥികള്‍
സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തലോടെ തുടക്കം കുറിച്ച സംഗമം സയ്യിദ് മുഹമ്മദ് അഷ്‌റഫുസ്സഖാഫ് മദനി തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു.
Trending News
കണ്ണൂര്‍: ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജ് ബിരുദ ധാരികളുടെ മദനീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മദനി ബിരുദ ധാരികളുടെ പ്രതിനിധി സംഗമം പയ്യൂര്‍ എട്ടിക്കുളം താജുല്‍ ഉലമാ നഗറില്‍ നടന്നു. സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തലോടെ തുടക്കം കുറിച്ച സംഗമം സയ്യിദ് മുഹമ്മദ് അഷ്‌റഫുസ്സഖാഫ് മദനി തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു.
Also Read
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ സിദ്ദീഖ് തങ്ങള്‍ കര്‍ണ്ണാടക അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായി സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ മദനി അല്‍ ബുഖാരി (ചെയര്‍മാന്‍), അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ (കണ്‍വീനര്‍) എന്നിവരെയും ഭാരവാഹികളായി സയ്യിദ് മുഹമ്മദ് അഷ്‌റഫുസ്സഖാഫ് മദനി ആദൂര്‍ (പ്രസിഡന്റ്)ബഷീര്‍ മദനി നീലഗിരി (ജനറല്‍ സെക്രട്ടറി), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (ഫൈനാന്‍സ് സെക്രട്ടറി) അബ്ദുറഹ്മാന്‍ മദനി പാലായി, സയ്യിദ് ഹസന്‍ അല്‍ ബുഖാരി എടരിക്കോട്, സയ്യിദ് അബൂബക്കര്‍ തങ്ങള്‍ കോഴിക്കോട്,അബ്ദുറഷീദ് മദനി ആലപ്പുഴ(വൈസ് പ്രസിഡന്റുമാര്‍). സുലൈമാന്‍ മദനി ചുണ്ടേല്‍, അനസ് മദനി കോട്ടയം, നസീര്‍ അഹ്മദ് മദനി കണ്ണൂര്‍, മുഹമ്മദ് യാസീന്‍ ജൗഹരി അല്‍ മദനി തിരുവനന്തപുരം,ഇര്‍ഷാദ് മദനി എടക്കര (സെക്രട്ടറിമാര്‍) എന്നിവരെയും തെരെഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മദനി ജപ്പു തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍,അബ്ദുല്‍ റഹ്മാന്‍ മദനി കാടാച്ചിറ, ഹസ്സന്‍ ബുഖാരി മദനി,സി. കെ. കെ മദനി ഗൂഢല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ മദനി നീലഗിരി സ്വാഗതവും, മുഹമ്മദ് യാസീന്‍ മദനി നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.