Categories
നിയമസഭാ തെരഞ്ഞെടുപ്പ്: സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി റോഡ് ഷോയുമായി ഉദുമയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വേലായുധന്‍
തുടര്‍ന്ന് നടന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥി എ.വേലായുധന്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
Trending News
ഉദുമ/ കാസര്‍കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഉദുമ നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.വേലായുധന്‍ റോഡ് ഷോ നടത്തി. പരവനടുക്കത്ത് നിന്ന് നിരവധി വാഹനങ്ങളുടേയും ബൈക്കുകളുടേയും അകമ്പടിയോടെ നിരവധി സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ഉദുമ, പാലക്കുന്ന്, പള്ളിക്കര വഴി ചേറ്റുകുണ്ടില്‍ റോഡ് ഷോ സമാപിച്ചു.
Also Read
ബൈക്ക് റാലിക്ക് ഒ.ബി.സി മോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി പ്രദീപ്.എം.കൂട്ടക്കനി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മഹേഷ്‌ഗോപാല്‍, ജന.സെക്രട്ടറി ചിത്തരഞ്ജന്‍, ബി.ജെ.പി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥി എ.വേലായുധന്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത്, ജില്ലാ കമ്മറ്റി അംഗങ്ങളായ ജനാര്‍ദ്ദനന്‍ കുറ്റിക്കോല്‍, വൈ.കൃഷ്ണദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് സദാശിവന്‍ മണിയങ്ങാനം തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജന.സെക്രട്ടറി രാജേഷ് കൈന്താര്‍ സ്വാഗതവും ഖജാന്‍ജി ഗംഗാധരന്‍ തച്ചങ്ങാട് നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.