Categories
education national news

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിനെക്കുറിച്ചുളള പാരാമര്‍ങ്ങള്‍ ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

പുസ്തകത്തിലെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യുഷന്‍ അറ്റ് വര്‍ക്ക് എന്ന ഭാഗത്തിൽ കോണ്‍സ്റ്റിറ്റ്യുഷന്‍ അസംബ്ലിയില്‍ എട്ട് പ്രധാനപ്പെട്ട കമ്മറ്റികളുണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്.

മൗലാന അബുൽ കലാം ആസാദിനെ കുറിച്ചുള്ള പരാമർശങ്ങൾ പരിഷ്കരിച്ച പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻ.സി.ഇ.ആർ.ടി. പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തില്‍ നിന്നാണ് സ്വാതന്ത്രസമര സേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുല്‍ കലാം ആസാദിനെക്കുറിച്ചുളള പാരാമര്‍ങ്ങള്‍ ഒഴിവാക്കിയത്.

ഇതിനു മുൻപ് മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയിരുന്നു. പുസ്തകത്തിലെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യുഷന്‍ അറ്റ് വര്‍ക്ക് എന്ന ഭാഗത്തിൽ കോണ്‍സ്റ്റിറ്റ്യുഷന്‍ അസംബ്ലിയില്‍ എട്ട് പ്രധാനപ്പെട്ട കമ്മറ്റികളുണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്റു,രാജേന്ദ്രപ്രസാദ്,സര്‍ദാര്‍ പട്ടേല്‍, മൗലാന ആസാദ്,അംബേദ്ക്കര്‍ എന്നിവരെല്ലാം കമ്മറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്നാണ് നേരത്തെ പുസ്തകത്തിൽ ഉണ്ടായിരുന്നത്. എന്നാൽ പരിഷ്കരിച്ചതിനു ശേഷം മൗലാന അബുൽകലാം ആസാദിൻ്റെ പേര് പൂര്‍ണ്ണമായും ഒഴിവാക്കി

ഇത് കൂടാതെ ഇന്ത്യൻ യൂണിയനിലേക്കുള്ള ജമ്മു കശ്മീരിൻ്റെ പ്രവേശനം സംബന്ധിച്ച ഭാഗവും നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും എന്‍.സി.ആര്‍ടി ഒഴിവാക്കിയത് വിവാദമായിരുന്നു. എന്നാൽ ഒരേ ക്ലാസിൽ തന്നെ സമാന സ്വഭാവമുള്ള പാഠങ്ങൾ ഉള്ളതുകൊണ്ടാണ് ഒഴിവാക്കിയതെന്ന് എൻ.സി.ഇ.ആർ.ടി വാദിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest