Categories
തെലുങ്ക് ലൂസിഫറില്‍ ‘പ്രിയദര്‍ശിനി രാംദാസ്’ ആവുന്നത് നയന്‍താര; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
മഞ്ജുവിന്‍റെ വേഷം ചെയ്യാന്‍ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണന്‍ തുടങ്ങി നിരവധി നടിമാരെ പരിഗണിച്ചിരുന്നു.
Trending News
മലയാളത്തില്‍ സമാനതകളില്ലാത്ത വിജയം കൈവരിച്ച ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍. ചിത്രത്തിന്‍റെ തെലുങ്ക് റിമേക്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയതോടെ ലൂസിഫറിന്‍റെ തെലുങ്ക് വേര്‍ഷന്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രശസ്ത സംവിധായകന്‍ സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയാണ് നിര്‍മ്മിക്കുന്നത്.
Also Read
തെലുങ്കില്‍ മോഹന്‍ലാലിന്‍റെ റോളില്‍ ചിരഞ്ജീവി എത്തുമ്പോള്‍ പ്രിയദര്‍ശിനി രാംദാസായി നയന്‍താരയെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന വേഷത്തിലാകും നയന്‍സ് എത്തുക.
മഞ്ജുവിന്‍റെ വേഷം ചെയ്യാന്‍ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണന്‍ തുടങ്ങി നിരവധി നടിമാരെ പരിഗണിച്ചിരുന്നു. നേരത്തെ തൃഷയായിരിക്കും പ്രിയദര്‍ശിനി രാംദാസ് ആയി എത്തുകയെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനുശേഷമാണ് ഈ വേഷം ചെയ്യാന്‍ നയന്‍താരയെ സംവിധായകന്‍ സമീപിച്ചത്. ചിത്രത്തിന്‍റെ ഭാഗമാകാന്‍ നയന്‍താര സമ്മതിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പേരിടാത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരി 21 മുതല്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Sorry, there was a YouTube error.