Categories
Kerala news

മഞ്ജുഷ സമർപ്പിച്ച സ്ഥലം മാറ്റം ആവശ്യം സർക്കാർ അംഗീകരിച്ചു; റവന്യൂ വകുപ്പ് ഉത്തരവിറക്കി; കൂടുതൽ അറിയാം..

പത്തംതിട്ട: നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച സ്ഥലം മാറ്റം ആവശ്യം സർക്കാർ അംഗീകരിച്ചു. ഇതോടെ റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മാറ്റം നല്കയിരിക്കുന്നത്. കോന്നി തഹസില്‍ദാറായി തുടരാന്‍ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. ഭര്‍ത്താവിൻ്റെ മരണത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ പോലുള്ള കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലി തല്‍ക്കാലം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അറിയിച്ചത്. പത്തനംതിട്ട കളക്ട്രേറ്റില്‍ തതുല്യ തസ്തിക വേണമെന്ന് മഞ്ജുഷ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം അനുവദിച്ചത്. അതേസമയം കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിൻ്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബര്‍ 6ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സി.ബി.ഐയോടും ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി നിർദ്ദേശം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച കേസിൽ കൊലപാതകമെന്ന സംശയം കുടുംബം കോടതിയെ അറിയിച്ചതായാണ് വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest