Categories
Kerala local news

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024-25 നിർവ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024 – 25 പ്രാവർത്തികമാക്കുന്നതിന് പഞ്ചായത്തു തല നിർവ്വഹണ സമിതി രൂപീകരിച്ചു. വൈസ് പ്രസിഡൻ്റ് ഇ.എം ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് വി.കെ ബാവ നിർവ്വഹണ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.വി ദേവരാജൻ മാസ്റ്റർ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനെക്കുറിച്ച് വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ എം സൗദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ് നജീബ്, മെമ്പർമാരായ കെ.വി കാർത്ത്യായനി, എം ഷൈമ, എം രജീഷ് ബാബു, കെ.വി രാധ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ സുകുമാരൻ, കൃഷി ഓഫീസർ എ രജീന, JHI ജയറാം ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡൻ്റ് വി വി രാജശ്രീ എന്നിവർ ആശംസയർപ്പിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന, CDS ചെയർപേഴ്സൺ, ആസൂത്രണ സമിതി അംഗങ്ങൾ, ഹെൽത്ത് ഇൻസ്പക്ടർ എന്നിങ്ങനെ 102 പേർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ പഞ്ചായത്തുതല നിർവ്വഹണ സമിതി രൂപീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.വി വിജയൻ, ടി.വി വിജയൻ മാസ്റ്റർ, ഇ ബാലകൃഷ്ണൻ, പി.വി ഗോപാലൻ, ഇ.വി ദാമോദരൻ, ടി.വി ബാലകൃഷ്ണൻ, എം.വി സുകുമാരൻ, ടി നസീർ എന്നിവർ സംസാരിച്ചു. വാർഡ് തലത്തിൽ നിർവ്വഹണ സമിതി രൂപീകരണം സപ്തമ്പർ 15 നകം നടത്തുന്നതിന് തീരുമാനിച്ചു. ഓരോ വാർഡിലും യൂത്ത് മീറ്റ് ഹരിതകർമ്മസേന, ശുചിത്വ സദസ്സ് എന്നിവ നടത്തുന്നതിന് തീരുമാനമെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, വനിതാ സംഘടനാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വായനശാല പ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടനകൾ, മത സാമുദായിക സംഘടനകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കും. കാമ്പയിൽ ആരംഭിക്കുന്ന ഒക്ടോ: 2 മുതൽ ഒരാഴ്ച ക്കാലം ഓരോ വാർഡിലും ശുചിത്വ മികവുകളുടെ പ്രഖ്യാപനം നടത്തും. ഹെൽത്ത് ഇൻസ്പക്ർ എൻ പി ലിയാക്കത്തലി സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *