Categories
ജോൺ മത്തായിയും സംഘവും മൂന്ന് ദിവസം തുടരും; വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഭൗമ ശാസ്ത്രഞ്ജരുടെ പരിശോധന; റിപ്പോർട്ട് 10 ദിവസത്തിനകം നൽകാൻ നിർദേശം
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
കൽപറ്റ(വയനാട്): ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം പരിശോധനക്ക് എത്തി. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് എത്തിയിട്ടുള്ളത്. മൂന്ന് ദിവസം ദുരന്ത മേഖലയിൽ തുടർന്ന് പരിശോധന നടത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ദുരന്തഭൂമിയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുമെന്ന് ജോൺ മത്തായി പറഞ്ഞു. സുരക്ഷിതമായ ഇടം അല്ലാത്ത ഇടം എന്നിവ കണ്ടെത്തും. ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രം മുതൽ താഴെ തലം വരെ പരിശോധിക്കുമെന്ന് ജോൺ മത്തായി വ്യക്തമാക്കി.
Sorry, there was a YouTube error.