Categories
education health Kerala local news

ദേശീയ വിര വിമുക്ത ദിനം; കുട്ടികൾക്കുള്ള വിര ഗുളികകൾ വിതരണം ചെയ്തു

കാസറഗോഡ്: ദേശിയ വിര വിമുക്ത ദിനത്തിൻ്റെ ഭാഗമായി നടത്തിയ കുട്ടികൾക്കുള്ള വിര ഗുളിക വിതരണത്തിൻ്റെ മുൻസിപ്പലതല ഉൽഘാടനം നടന്നു. ബെദിര പി.ടി.എം.എ യു പി സ്കൂളിൽ വെച്ച് കുട്ടികൾക്ക് ഗുളിക വിതരണം ചെയ്തു കൊണ്ട് കാസറഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്‌ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.രാമദാസ് എ വി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടൻറ് ഡോ.ജമാൽ അഹമ്മദ് എ ക്ലാസ്സെടുത്തു. വൈസ് ചെയർ പെഴ്സൺ ഷംശീദ ഫിറോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സിയാന ഹനീഫ്, രജനി, കൗൺസിലർ ബി.എസ് സൈനുദ്ദീൻ സ്കൂൾ മാനേജർ സി.എ മുഹമ്മദ് കുഞ്ഞി. പ്രധാന ദ്ധ്യപിക റോഷ്നി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വിരൾച്ചാ രോഗം തടയുന്നതിനും പോഷകാഹാരകുറവ് പരിഹരിക്കുന്നതിനും വേണ്ടിയാണ് ഒരു വയസ്സ് മുതൽ 19 വയസ്സ് പ്രായം വരെയുള്ള കുട്ടികൾക്ക് സ്കൂളുകളിലും അംഗൻവാടികളിലും വെച്ച് വിര ശല്യം ഒഴിവാക്കാൻ ആൽബൻഡ സോൾ ഗുളിക നൽകുന്നത് എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest