Categories
business

ദേശീയ വ്യാപാരിദിനം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പതാക ഉയർത്തി യോഗം ചേർന്നു

കാസർകോട്: ഇന്ന് ഓഗസ്റ്റ് 9 ദേശീയ വ്യാപാരിദിനം. ഇതിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പതാക ഉയർത്തി യോഗം ചേർന്നു. കാസറഗോഡ് ജില്ല കമ്മിറ്റി എക്സിക്കുട്ടീവ് അംഗം അഷ്റഫ് മൂലയാണ് പതാക ഉയർത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ട പഴയകാല യൂണിറ്റ് സെക്രട്ടറി എൻ.എം അബ്ബാസിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു.

യൂണിറ്റ് പ്രസിഡൻറ് ഇബ്രാഹിം പടിഞ്ഞാർമൂലയുടെ നേതൃത്വത്തിലായിരുന്നു യോഗം. ട്രഷറർ മുഹമ്മദ് കപ്പാട്ട്, വൈസ് പ്രസിഡൻറ് അബ്ദുല്ല എൻ.ഇ, സെക്രട്ടറിമാറായ പത്മിനി, സവാദ് ബദ്രിയ, ഭാരവാഹികളായ അബ്ദുല്ല മിശാൽ, അഷ്റഫ് നാലത്തടുക്ക, ജനറൽ സെക്രട്ടറി ബദ്റു പ്ലാനറ്റ് തുടങ്ങിയവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *