Categories
news

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ പാറകഷ്ണം ഇടിച്ചു; ഡാറ്റയിൽ പ്രശ്നങ്ങൾക്ക് സാധ്യത

പാറകഷ്ണം വലിയ വലിപ്പം ഇല്ലെങ്കിലും മൈക്രോമെറ്റിറോയിഡ് വരുത്തിയ കേടുപാടുകള്‍ ദൂരദര്‍ശിനി നല്‍കുന്ന ഡാറ്റയില്‍ ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

നാസയുടെ ബഹിരാകാശ ടെലസ്‌കോപ്പായ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ പാറകഷ്ണം ഇടിച്ചു. പാറകഷ്ണം വലിയ വലിപ്പം ഇല്ലെങ്കിലും മൈക്രോമെറ്റിറോയിഡ് വരുത്തിയ കേടുപാടുകള്‍ ദൂരദര്‍ശിനി നല്‍കുന്ന ഡാറ്റയില്‍ ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

അതേ സമയം മെയ് 23 നും 25 നും ഇടയിലാണ് ബഹിരാകാശ പാറ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ ഇടിച്ചതെന്നാണ് കരുതപ്പെടുന്നത്. വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിൻ്റെ പിന്‍ഗാമിയായാണ് ജയിംസ് വെബ് കരുതപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ടെലിസ്‌കോപ് ബഹിരാകാശത്തെ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തിയത്.

ഭൂമിയില്‍ നിന്നു ദശലക്ഷക്ഷം കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി. തമോഗര്‍ത്തങ്ങള്‍, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്,നെപ്ട്യൂണ്‍ ഗ്രഹങ്ങളുടെ സവിശേഷതകള്‍, ആദ്യത്തെ പ്രപഞ്ച ഘടന എന്നിങ്ങനെ നിരവധി മേഖലകളില്‍ നിന്നും വിവരം ഈ ടെലസ്‌കോപ്പ് വഴി ലോകം പ്രതീക്ഷിക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *