Categories
national news

വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരെന്നും ഓരോ സൈനികൻ്റെയും ത്യാഗം സ്മരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം. പാകിസ്ഥാൻ അതിൻ്റെ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. ഇന്ന് ഞാൻ സംസാരിക്കുന്നത് ഭീകരതയുടെ യജമാനന്മാർക്ക് എൻ്റെ ശബ്ദം നേരിട്ട് കേൾക്കാൻ കഴിയുന്ന ഒരു സ്ഥലത്തു നിന്നാണ്. ഈ തീവ്രവാദത്തിൻ്റെ രക്ഷാധികാരികളോട് അവരുടെ കപട ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ സൈനികർ തീവ്രവാദത്തെ തകർക്കും. പൂർണ്ണ ശക്തിയും ശത്രുവിന് തക്ക മറുപടിയും നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

1999-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം നിർമ്മിച്ച സ്മാരകമാണ് ദ്രാസ് യുദ്ധ സ്മാരകം എന്ന് അറിയപ്പെടുന്ന കാർഗിൽ യുദ്ധ സ്മാരകം. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലെ ദ്രാസിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. 1999ലെ കാർഗിൽ യുദ്ധത്തിൽ സൈനികർ നടത്തിയ ത്യാഗങ്ങൾ വെറുതെയാകില്ലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. രാജ്യത്തെ യുവാക്കൾക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *