Categories
പ്ലസ് വൺ അഡ്‌മിഷൻ തുടരുന്നതായി എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്‍റ് ; സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ അഡ്‌മിഷൻ നേടാം..
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
Trending News


കാസർകോട്: വിദ്യാനഗർ എരുതുംകടവിലുള്ള എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ അഡ്‌മിഷൻ തുടരുന്നതായി മാനേജ്മെന്‍റ് അറിയിച്ചു. സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലും കുട്ടികൾക്ക് അഡ്‌മിഷൻ നേടാനാകും. വിശാലമായ ക്യാമ്പസും യാത്രചെയ്യാൻ ബസ് സൗകര്യവും വിദ്യാർത്ഥികളെ ആകർഷിക്കുന്നു. എൽ.കെ.ജി മുതൽ പ്ലസ്.ടു വരെ പഠിക്കാനുള്ള വിശാലമായ ക്യാമ്പസാണ് എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ.
Also Read

N.A ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. അന്തരിച്ച എൻ.എ അബ്ദുള്ള ഹാജി 1989 സ്ഥാപിച്ച സ്ഥാപനം നിലവിൽ വിദ്യാഭ്യാസ പ്രവർത്തകനും പ്രമുഖ വ്യവസായിയുമായ എൻ.എ അബൂബക്കർ ഹാജിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

ഇസ്‌ലാമിക സാഹോദര്യത്തെയും ഇന്ത്യൻ സംസ്‌കാരത്തെയും അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിനൊപ്പം നല്ല സ്വഭാവവും പെരുമാറ്റവുമുള്ള കുട്ടികളെ രൂപപ്പെടുത്തുന്നതിലാണ് സ്കൂൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്‌നേഹം, അനുകമ്പ, സഹാനുഭൂതി, മുതിർന്നവരോടുള്ള ബഹുമാനം, പൂർണ്ണഹൃദയത തുടങ്ങിയ ജീവിതത്തിലെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തരത്തിലാണ് കുട്ടികളെ വാർത്തെടുക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ആധുനിക സൗകര്യത്തോടെയുള്ള ക്യാമ്പസ്, മികച്ച അദ്ധ്യാപകരുടെ മേൽനോട്ടവും എൻ.എ മോഡൽ സ്കൂളിനെ വേറിട്ടതാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: +91-8547946137, 9497356804 http://www.namodelhsschool.com/

Sorry, there was a YouTube error.