Categories
Kerala news

ആറുവയസുകാരി നക്ഷത്രയുടെ കൊലപാതകം; ട്രെയിനിൽ നിന്ന് ചാടി കുറ്റാരോപിതൻ അച്ഛൻ ആത്മഹത്യ ചെയ്‌തു

രാത്രിയാണ് മകളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്

ശാസ്താംകോട്ട: മാവേലിക്കരയിൽ മകളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് (38) ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ആലപ്പുഴ കോടതിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മടങ്ങും വഴിയാണ് സംഭവം.

ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. മൂത്രമൊഴിക്കണം എന്ന് പറഞ്ഞ് ട്രാക്കിലേക്ക് ചാടാൻ രണ്ട് പോലീസുകാരെ തള്ളിമാറ്റി. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയുടെ (6) അച്ഛൻ ശ്രീമഹേഷ്, ജൂൺ ഏഴിന് രാത്രിയാണ് മകളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് മഹേഷിൻ്റെ അമ്മ സുനന്ദ ഓടിയെത്തുമ്പോൾ. നക്ഷത്ര സോഫയിൽ വെട്ടേറ്റു കിടക്കുന്നത് അവൾ കണ്ടു. ബഹളം വെച്ചുകൊണ്ട് ഓടിയെത്തിയ സുനന്ദയെയും ഇയാൾ ആക്രമിച്ചു. സമീപവാസികളെയും ഭീഷണിപ്പെടുത്തുകയും കോടാലി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്‌തു.

കേസിൽ അറസ്റ്റിലായി റിമാൻഡിലായ ശേഷം, മാവേലിക്കര സബ്‌ജയിലിൽ പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവം നടന്ന് 78-ാം ദിവസമാണ് മാവേലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest