Categories
Kerala news

സംവിധായകന്‍ നജിം കോയയുടെ മുറിയിലെ അപ്രതീക്ഷിത റെയ്‌ഡ്; പിന്നില്‍ ഗൂഢാലോചന: ബി.ഉണ്ണികൃഷ്ണന്‍

ലഹരി ഉപയോഗിക്കാത്ത ഒരാളെ മാത്രം എന്തുകൊണ്ട് പരിശോധന നടത്തി?

സംവിധായകൻ നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ ഉന്നത എക്സൈസ് ഉദ്യോഗസ്ഥര്‍ ലഹരിമരുന്ന് റെയ്‌ഡ്‌ നടത്തിയെത് വ്യാജ പരാതിയെ തുടര്‍ന്നാണെന്ന് ബി.ഉണ്ണികൃഷ്ണൻ. രണ്ടു ദിവസം മുമ്പ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ നജിം സ്പോട്ട് എഡിറ്ററെ വിളിപ്പിച്ചു വരുമ്പോള്‍ ഹോട്ടലില്‍ ചിലര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നജിം കോയയുടെ മുറി അന്വേഷിച്ച്‌ അവര്‍ എത്തി.

‘നജീമിന് ഒപ്പമുണ്ടായിരുന്ന അസോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയില്‍ നിന്നും ഇറക്കിവിട്ടു. രണ്ടു മണിക്കൂറോളം റെയ്‌ഡ്‌ നടന്നു. എന്നിട്ടും അവര്‍ ഉദ്ദേശിച്ച ഒന്നും ലഭിച്ചില്ല. തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കാം എന്ന് പറയാൻ പോലും നജിം തയാറായി. ലഹരി ഉപയോഗിക്കാത്ത ഒരാളെ മാത്രം എന്തുകൊണ്ട് പരിശോധന നടത്തി? ഏതോ പരാതിയുടെ പേരിലാണ് റെയ്‌ഡ്‌ നടന്നത്’.

‘മാനസികമായി തകര്‍ന്ന നജിം പിറ്റേദിവസം ഉണ്ണികൃഷ്ണനെ വിളിച്ചു സംസാരിക്കുകയായിരുന്നു. ഒരു ഇൻഫര്‍മേഷൻ്റെ പേരിലാണ് തങ്ങള്‍ വന്നത് എന്ന് മാത്രമായിരുന്നു അവര്‍ നല്‍കിയ വിശദീകരണം. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണ്,- ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. നജിം കോയയും പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഉണ്ണികൃഷ്ണൻ, ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിയിച്ചു. സംഭവം എക്സെെസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയാതായി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. രണ്ടര മണിക്കൂറോളം റെയ്‌ഡ്‌ നടന്നു. റൈറ്റേഴ്‌സ് യൂണിയൻ പുതിയ ഓഫീസില്‍ വച്ചായിരുന്നു വാർത്താ സമ്മേളനം.

ലഹരിയെ കുറിച്ച്‌ വെള്ളിപ്പെടുത്തല്‍ നടത്തിയ ടിനി ടോമിനെ എന്തുകൊണ്ട് ഏജൻസികള്‍ ചോദ്യം ചെയ്തില്ല. ഗുരുതര വെളിപ്പെടുത്തലാണ് നടത്തിയത്. എക്‌സൈസിൻ്റെ ബ്രാൻഡ് അംബാസിഡര്‍ ആണ് ടിനി. എന്നിട്ട് എന്താണ് ചോദ്യം ചെയ്തത്. ഷൂട്ടിങ് സെറ്റുകളില്‍ അടക്കം ലഹരി ഉണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ നിര്‍മാതാവിനടക്കം പരാതി നല്‍കാം. പക്ഷെ, തൂത്തുപെറുക്കിയുള്ള പരിശോധന ആവശ്യമില്ല. ഫെഫ്‌ക അതിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *