Categories
local news news

മദ്രസകള്‍ എന്നെ മതേതരനാക്കി; എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ

കാസറഗോഡ്: ചെറുപ്പത്തില്‍ ഞാന്‍ പഠിച്ച മദ്രസ പാഠങ്ങളാണ് സമൂഹത്തിൻ്റെ ഭാഗമാകാന്‍ എന്നെ പാകപ്പെടുത്തിയതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. മദ്രസകളില്‍ സ്‌നേഹവും സൗഹൃദവും ആണ് പഠിപ്പിക്കുന്നത്. ഇതര മതങ്ങളെയും ആശയങ്ങളെയും ആദരിക്കാനുള്ള മികച്ച പാഠങ്ങളാണ് മദ്രസകള്‍ നല്‍കുന്നത്. ഞാന്‍ എന്ന സ്വാര്‍ത്ഥതയില്‍ നിന്ന് നാം എന്ന പൊതുബോധത്തിലേക്ക് എത്താന്‍ മദ്രസ പഠനം എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ജാമിയ സഅദിയ്യയുടെ 55ാ0 വാര്‍ഷിക സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീഡിയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ഉദുമ അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സുലൈമാന്‍ കഴിവള്ളൂര്‍ വിഷയാവതരണം നടത്തി. പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ഖാദര്‍ സഅദി, പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണന്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍, അബ്ദുസലാം ദേളി, ഖലീല്‍ മാക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എല്‍ ഹമീദ് സ്വാഗതവും നാഷണല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest