Categories
local news news

ചെർക്കളത്തിന്റേത് കാലം മായിച്ചു കളയാത്ത മുഖമുദ്ര; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: കാലം മായിച്ചു കളയാത്ത മുഖ മുദ്രയോടെ മുൻ മന്ത്രി ചെർക്കളം അബ്ദുള്ള എന്ന ഒറ്റ നാമം എക്കാലവും പൊതു മണ്ഡലത്തിൽ നിലനിൽക്കുമെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ. തൻ്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ശൈലിയും കൃത്യതയും മറ്റൊരാൾക്ക് പിൻപറ്റുക ദുഷ്കരമാണ്. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും ലക്ഷ്യവും പ്രവർത്തിയും ചേർത്തുവെച്ചു പ്രവർത്തിക്കുന്ന ചെർക്കളം ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ചെർക്കളം ഫൗണ്ടേഷൻ സ്പെഷ്യൽ ജനറൽ ബോഡി യോഗം കാസർകോട് ബ്ലോക്ക്‌ പഞ്ചായത്ത് ചെർക്കളം സ്മാരക കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സെഡ്.എ മൊഗ്രാൽ ആമുഖ പ്രഭാഷണം നടത്തുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സംഘടനാ പ്രവർത്തന വിശദീകരണം വർക്കിങ് ചെയർമാൻ അമീർ പള്ളിയാൻ നടത്തി. ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡണ്ട് സൈമ, ഫൗണ്ടേഷൻ വൈസ് ചെയർമാൻമാരായ എ.എം കടവത്ത്, എം.അബ്ദുല്ല മുഗു എന്നിവരും കെ.എം.സി.സി പ്രധിനിധി അനീസ് മാങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.

മെമ്പർഷിപ്പ് ക്യാമ്പയിൻ അടക്കം അര വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് സ്പെഷ്യൽ ജനറൽ ബോഡി അന്തിമ രൂപം നൽകി. പ്രവർത്തക സമിതി പുന:സംഘടിപ്പിക്കുകയും ഉപദേശക സമിതിക്ക് രൂപം നൽകുകയും ചെയ്തു. വൈസ് ചെയർമാൻ മുംതാസ് സമീറ ചെർക്കളം, നൗഫൽ തളങ്കര, സെക്രെട്ടറിമാരായ ബി അഷ്‌റഫ്‌, വി.വേണുഗോപാലൻ എന്നിവരും മൂസ്സ ബി.ചെർക്കള, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജാസ്മിൻ കബീർ ചെർക്കളം, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ അഷ്‌റഫ്‌ കർള, ഹനീഫ പാറ എന്നിവരും എക്സക്യട്ടീവ് മെമ്പർമാരായ അബ്ദുല്ല മാഹിൻ, ബെറ്റി ടീച്ചർ, ആനന്ദൻ പെരുമ്പള, എബി കുട്ട്യാനം, നിഷ നാസർ ചെർക്കളം, ഖമറുദ്ദീൻ തളങ്കര തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി കരീം ചൗക്കി നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *