Categories
Kerala local news

ക്രിമിനൽ പോലീസിനും മാഫിയ മുഖ്യനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

കാസർകോട്: കേരളത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ മൊഗ്രാൽപുത്തൂർ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ബാധ്യതയുള്ള പോലീസ് തന്നെ വേട്ടക്കാരായി മാറുന്ന വാർത്തകളാണ് ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. കൊലപാതകം, സ്വർണ്ണക്കടത്ത്, തട്ടികൊണ്ട് പോകൽ, ബലാൽസംഘം തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം പോലീസ് തന്നെ പ്രതികളാകുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഭരണകക്ഷിയിൽപെട്ട എം.എൽ.എ തന്നെയാണ് പോലീസ് ക്രിമിനലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എന്നാൽ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ തൻ്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ബാക്കി സർക്കാറും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും പറഞ്ഞ് തടിയൂരുകയാണ് എം.എൽ.എ ചെയ്തത്. സാധാരണക്കാർക്ക് സ്വൈര്യ ജീവിതം പോലും സാധ്യമാകാത്ത രീതിയിൽ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുന്ന നിലയിലാണെന്നും മാർച്ചിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ ഉൽഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിസൻറ് എം.എ നജീബ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ നൗഫൽ തായൽ, പി ബി.എസ് ഷഫീഖ്, ജലീൽ തുരുത്തി, റഹ്‌മാൻ തൊട്ടാൻ, തളങ്കര ഹകീം അജ്മൽ, ഹാരിസ് കമ്പാർ, മുസ്സമിൽ ടി.എച്ച്, മുജീബ് കമ്പാർ, ഫിറോസ് അടുക്കത്ത്ബയൽ, എം.എസ്.എഫ് മണ്ഡലം ജന: സെക്രട്ടറി അൻസാഫ് കുന്നിൽ, അഷ്ഫാഖ് അബൂബക്കർ തുരുത്തി, നവാസ് ഏരിയാൽ, മുസ്സമിൽ ഫിർദൗസ് നഗർ, മൂസ ബാസിത്ത്, നാഫിഹ് ചാല, സജീർ ബെദിര, റഷീദ് ഗസ്സാലി നഗർ, ഖലീൽ ഷെയ്ഖ് കൊല്ലമ്പാടി, അനസ് കണ്ടത്തിൽ, നൗഷാദ് കൊർക്കോട്, നിയാസ് ചേരങ്കൈ തുടങ്ങിയവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest