Categories
Kerala local news

ട്രൈയിൻ യാത്ര ദുരിതം; മുസ്ലിം യൂത്ത് ലീഗ് കാസർകോട് റെയിൽ സമരം സംഘടിപ്പിച്ചു

കാസർകോട്: കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കാസർകോടിനോട് തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട്ട് റെയില്‍ സമരം സംഘടിപ്പിച്ചു. കേന്ദ്രം കാണിക്കുന്ന അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും തുറന്നു കാണിക്കുകയാണ് സമരംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചും സമയക്രമം പാലിക്കാതെയും ജനറൽ കംപാർട്ട്മെന്റുകൾ വെട്ടിചുരുക്കിയും പാസഞ്ചർ ട്രൈയിനുകളുടെ എണ്ണം കുറച്ചും സാധാരണ യാത്രക്കാർക്ക് നേരെയും റെയിൽവേ റെഡ് സിഗ്നൽ കാണിക്കുകയാണ്. രാത്രി ക്കാലങ്ങളിൽ കോഴിക്കോട് ഭാഗത്ത് നിന്നും കാസർകോടെത്തുന്നവർക്ക് ട്രൈയിനുകൾ ഇല്ല. പല പാസഞ്ചർ ട്രൈയിനുകളും കണ്ണൂർ വരെ മാത്രമാണുള്ളത്. ജില്ലയോട് റെയിൽവെ തുടരുന്നത് കടുത്ത അവഗണ മാത്രമാണെന്നും സമരക്കാർ പറഞ്ഞു.

കാസർകോട് റെയിൽവെ സ്റ്റേഷന് മുന്നിൽ നടന്ന സമരം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മുജീബ് കാടേരി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ജില്ലാ ജന. സെക്രട്ടറി എ അബ്ദുൽ റഹിമാൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ, ജില്ലാ ഭാരാവാഹികളായ എം.ബി ഷാനവാസ്, എം.എ നജീബ്, എ മുഖ്താർ, ഷംസുദ്ദീൻ ആ വിയിൽ, ഹാരിസ് അങ്കക്കളരി, റഹ്മാൻ ഗോൾഡൻ, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, നൂറുദ്ദീൻ ബെളിഞ്ചം, എം.എസ്.എഫ് സംസ്ഥാന ഭാരാവാഹികളായ അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ബി.എം മുസ്തഫ, സിദ്ദീഖ് സന്തോഷ് നഗർ, റൗഫ് ബാവിക്കര, നദീർ കൊത്തിക്കാൽ, സലീൽ പടന്ന, സിദ്ദീഖ് ദണ്ഡനോളി, ഖാദർ ആലൂർ, റമീസ് ആറങ്ങാടി, വി പി പി ശുഹൈബ്, ഇർഷാദ് മള്ളം ങ്കൈ, പി.വൈ ആസിഫ്, ഹാരിസ് പാവൂർ, നാസർ ഇഡിയ, തളങ്കര ഹക്കീം അജ്മൽ, സലാം ചെർക്കള, എം എ ഖലീൽ, മുജീബ് കമ്പാർ, ഷംസുദ്ദീൻ കിന്നിങ്കാർ, ഖലീൽ സിലോൺ, നൗഫൽ തായൽ, ജലീൽതുരുത്തി, സുൽവാൻ ചെമ്മനാട്, ശരീഫ് പന്നടുക്കം, അബൂബക്കർ കടാങ്കോട്, നഷാത്ത് പരവനടുക്കം, ശരീഫ് മല്ലത്ത്, ഇഖ്ബാൽ വെള്ളിക്കോത്ത്, നിഷാം പട്ടേൽ, മജീദ് പച്ചമ്പള തുടങ്ങിയവർ നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *