Categories
local news

മുസ്ലിം യൂത്ത് ലീഗ് മണ്ഡലം തല സ്പെഷ്യൽ മീറ്റിന് വ്യാഴാഴ്ച കുമ്പളയിൽ തുടക്കമാകും; കെ.എം ഷാജി ഉൽഘാടനം ചെയ്യും

കാസർകോട്: സംഘടന ശാക്തീകരണത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന മണ്ഡലം തല സ്പെഷ്യൽ മീറ്റിന് വ്യാഴാഴ്ച തുടക്കമാകും. മഞ്ചേശ്വരം മണ്ഡലം തല സ്പെഷ്യൽ മീറ്റ് വ്യാഴാഴ്ച വൈകുന്നേരം 3.30 ന് കുമ്പള കെ.പി റിസോട്ടിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉൽഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന – ജില്ലാ നേതാക്കൾ പങ്കെടുക്കും. ശാഖ മുതൽ സംഘടനാതലം ചലനാത്മകമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ മണ്ഡലം തലങ്ങളിലും സ്പെഷ്യൽ മീറ്റ് സംഘടിപ്പിക്കുന്നു. മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. സെപ്തംബർ 13 ന് കാസർകോട്, ഉദുമ മണ്ഡലങ്ങളിലും 14 ന് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലും സ്പെഷ്യൽ മീറ്റ് നടക്കും. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതവും ജില്ലാ ട്രഷറർ എം.ബി ഷാനവാസ് നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്റഫ് ഇടനീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഡി കബീർ, യൂസുഫ് ഉളുവാർ, ജില്ലാ ഭാരവാഹികളായ എം.എ നജീബ്, ഹാരിസ് തായൽ, ശംസുദ്ദീൻ ആവിയിൽ, നൂറുദ്ദീൻ ബെളിഞ്ചം എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *