Categories
channelrb special health local news news

കൂടെയുണ്ട് മോട്ടോർ വാഹന വകുപ്പ്; കാസർകോട് ചെറുവത്തൂരിലെ കാൻസർ രോഗിക്ക് മരുന്ന് എത്തിച്ചത് മുംബയിൽ നിന്നും; ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നും എയർ കാർഗോ സർവീസും

കാസർകോട്: കേരള മോട്ടർ വാഹന വകുപ്പ് ഈ ലോക് ഡൗൺ നാളിൽ വേറിട്ട പ്രവർത്തനവുമായി മാതൃകയാകുന്നു. ലോക് ഡൗൺ കാരണം മുടങ്ങിക്കിടന്ന കാൻസർ രോഗിക്കുള്ള മരുന്ന് മുബൈയിൽ നിന്നും എത്തിച്ചാണ് കാസർകോട് മോട്ടർ വാഹന വകുപ്പ് വേറിട്ടത്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന PALBOCICLIB Capsules എന്ന മരുന്ന് രണ്ടാഴ്ചയായി ലഭിക്കുന്നില്ല എന്ന് ചെറുവത്തൂർ ക്ലായിക്കോട് കുണ്ടത്തിൽ വീട്ടിൽ സജിത എന്ന യുവതിയുടെ വീട്ടുകാർ വിവരം അറിയിച്ചിരുന്നു. കാൻസർ രോഗത്താൽ അവശതയനുഭവിക്കുന്ന യുവതി കഴിഞ്ഞ എട്ട് മാസമായി കഴിച്ചുവരുന്ന മരുന്നാണ് ഇത്.

മംഗലാപുരം ഫാദർ മുള്ളർസ് ഹോസ്പിറ്റലിൽ ചികിത്സ തേടുന്ന ഇവരുടെ സാമ്പത്തിക അവസ്ഥ അറിഞ്ഞു കൊണ്ട് ചികിത്സിക്കുന്ന ഡോക്ടർ മുംമ്പയിലുള്ള PALBACE,V CARE FOUNDATION, NEAR TATA HOSPITAL, MUMBAI 400012 എന്ന മരുന്ന് കമ്പനിയിൽ നിന്നും സൗജന്യമായി കഴിഞ്ഞ എട്ടുമാസമായി മരുന്ന് എത്തിച്ചു വരികയാണ്. ഇതുവരെ ഈ മരുന്ന് ലഭ്യമാക്കുന്നതിൽ രംദാസ് തൃക്കരിപ്പൂർ എന്ന സാമൂഹ്യ പ്രവർത്തകൻ്റെ ആത്മാർത്ഥമായ പരിശ്രമം ഇതിന് പിന്നിൽ ഉണ്ടായിരുന്നു. കൊറിയർ വഴിയാണ് സ്ഥിരമായി മരുന്ന് എത്തിച്ചിരുന്നത്. 21 ഗുളികകൾ അടങ്ങിയ മരുന്ന് തീർന്നു കഴിഞ്ഞാൽ കാലി ബോട്ടിൽ കമ്പനിക്ക് അയച്ചു ബോധ്യപ്പെടുത്തിയാൽ മാത്രമേ കമ്പനി അടുത്ത മരുന്ന് കൊറിയർ വഴി അയച്ചു കൊടുക്കുകയുള്ളൂ. ഈ സേവനമാണ് ലോക് ഡൗൺ കാരണം മുടങ്ങിയത്. കഴിഞ്ഞ മാർച്ച് 31ന് തീർന്ന മരുന്ന് ലോക്ക് ഡൗൺ കാരണം കൊറിയറുകൾ പ്രവർത്തിക്കാത്തതിനാൽ കമ്പനിയിൽ തന്നെ കുടുങ്ങിക്കിടന്നു. ഈ വിവരം ചെറുവത്തൂർ ഭാഗങ്ങളിൽ മരുന്ന് വിതരത്തിനെത്തിയ എം.വി.ഐ പി.വി രതീഷും സംഘവും മനസ്സിലാക്കിയതോടെയാണ് മോട്ടർ വാഹന വകുപ്പ് സഹായം നല്കാൻ തീരുമാനിക്കുന്നത്.

എം.വി.ഐ വൈകുണ്ഠൻ, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഇ. മോഹൻദാസ് നടത്തിയ ഇടപെടലിൽ കേരള മോട്ടോർ വെഹിക്കിൾ ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ വഴി അഖിലേന്ത്യാ ഫെഡറേഷനെ വിവരമറിയിക്കുകയായിരുന്നു. ഇവർ നടത്തിയ ഇടപടലിൽ മുംമ്പൈയിലെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരായ സച്ചിൻ, ദീപക് എന്നീ എം.വി ഐമാർ കമ്പനി അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് എയർ കാർഗോ വഴി മരുന്ന് എറണാകുളത്ത് എത്തിച്ചു. എൻഫോർസ്മെന്റ് ആർ.ടി ഒ യുടെ നിർദ്ദേശപ്രകാരം എം.വി ഐ ബിനീഷ് കുമാറാണ് മരുന്ന് കാസർകോട് എത്തിച്ചത്.

ഈ മരുന്നിൻ്റെ ലഭ്യത കുറവ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യവകുപ്പിനെയും അറിയിച്ചതായി കാസർകോട് ആർ.ടി ഒ അറിയിച്ചു. ആരോഗ്യ മന്ത്രിയുടെ ഇടപെടൽ പ്രകാരം ഇത്തരം മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാറും ആരംഭിച്ചിട്ടുണ്ട്. കോവിസ് – 19 നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏറ്റവും ചാരിതാർഥ്യം നൽകിയ പ്രവർത്തനമായി ഇതിനെ കാണുന്നതായി ആർ.ടി.ഒ പറഞ്ഞു.

കാസർകോട് ജില്ലയിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവ ഭാഗമായ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ:

1) തുടക്കത്തിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് കാസറഗോഡ് പുതിയ ബസ് സ്‌റ്റാന്റിൽ ബസ് – ടാക്സി തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി ശാസ്ത്രീയ കൈകഴുകൽ പരിശീലനം സംഘടിപ്പിച്ചു.

2) പൊതുവിതരണ വകുപ്പിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പോലീസിനും ജില്ലാ ഭരണകൂടത്തിന്നും ഹോൾ സെയിൽ കച്ചവട സ്ഥാപനങ്ങൾക്കും മറ്റും വിവിധ തരത്തിൽ പെട്ട 100 ലധികം വാഹനങ്ങൾ പിടിച്ചെടുത്ത് നൽകി.

3) അന്യ സംസ്ഥാന തൊഴിലാളികൾക്കും അശരണർക്കുമായി കാസർകോട് നഗരസഭ നടത്തുന്ന സാമൂഹിക അടുക്കയിലേക്ക് രണ്ട് പ്രാവശ്യമായി 3.5 ക്വിന്റൽ നാടൻ പച്ചക്കറി വർഗ്ഗങ്ങൾ എത്തിച്ചു നൽകി.

4) കേരളത്തിലേക്ക് ആവശ്യ സാധനങ്ങളുമായി വരുന്നതും നാട്ടിലേതുമായ ചരക്കു വാഹനങ്ങൾക്കും സർക്കാരിൻ്റെ ആവശ്യ സർവ്വീസ് വാഹനങ്ങൾക്കുമായി ജില്ലാ ഓട്ടോമൊബയിൽ വർക്ക്ഷാപ്പ് അസോസിയേഷനുമായി സഹകരിച്ച് ബ്രെയ്ക്ക് ഡൗൺ മെയിന്റനൻസ് സൗകര്യമൊരുക്കി.

5) ഭക്ഷണം കിട്ടാതെ വരുന്ന അന്യ സംസ്ഥാന ലോറി ത്തൊഴിലാളികൾക്കായി ഭക്ഷണ വിതരണം നടത്തി.

6) മോട്ടോർ വാഹന പട്രോളിംഗിനിടെ ആവശ്യമരുന്നുകളുടെ ആവശ്യം അറിയിച്ചപ്പോൾ മരുന്നു വിതരണം ഏറ്റെടുത്ത് ഏകദേശം 150 ൽ കൂടുതൽ രോഗികൾക്ക് മരുന്നു വിതരണം നടത്തി.

7) ലോക്ക് ഡൗണിൻ്റെ തുടക്കത്തിൽ കർണാടക യിൽ നിന്ന് പുറപ്പെട്ട് കേരള അതിർത്തിക്കപ്പുറം 7 കി.മീ.അകലെ കുടുങ്ങിയ പാലക്കാട്, മലപ്പുറം, തൊട്ടുപുഴ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കലക്റ്ററുമായി ബന്ധപ്പെട് ആംബുലൻസിൽ അതാത് സ്ഥലങ്ങളിൽ എത്തിച്ച് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുത്തി ക്വാറന്റീൻ ചെയ്തു.

8) അരി ആവശ്യത്തിനായി കർണാടകയിൽ ചെന്ന രണ്ട് ചരക്ക് വാഹനങ്ങൾ കർണാടക പോലീസ് പിടിച്ചിട്ടപ്പോൾ ജില്ലാ കളക്റ്ററുടെ സഹായത്തോടെ സുരക്ഷിതമായി നാട്ടിൽ ലോഡുമായെത്തച്ചു .

9) ആകെ തുറന്നിരിക്കുന്ന തലപ്പാടി ചെക് പോസ്റ്റിൽ അകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ സ്റ്റെറിലൈസ് ചെയ്യാൻ 6 നോസിൽ ടണൽ പയ്യന്നൂർ റോട്ടറി ക്ലബുമായി ചേർന്ന് സ്ഥാപിച്ചു.

10) കാലിക്കടവ് അതിർത്തിയിൽ ഗ്യാസ് സിലണ്ടറുകൾ വാഹനം മാറ്റിക്കയറ്റുന്നതിലും അണുനാശനം ചെയ്യുന്നതിലും പങ്കാളികളായി.

11) ചെറുവത്തൂർ ഞാണങ്കൈ വളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞപ്പോൾ പോലീസിന്റെയും അഗ്നി രക്ഷാ സേനയുടെയും കൂടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

13 ) ലോക്ക് ഡൗണിൻ്റെ തുടക്കത്തിൽ പക്ഷി പനി പടരുന്ന സാഹചര്യത്തിൽ കളക്റ്ററുടെ നിർദ്ദേശപ്രകാരം ബോർഡൽ സീലിംഗ് പ്രവർത്തനത്തിലേർപെട്ടു.

അതേ പോലെ കേരളത്തിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ പുറത്തേക്ക് പോകുന്നത് നിയന്ത്രിക്കുന്നതിനും അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് നിയന്ത്രണങ്ങളില്ലാതെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിനും മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയത് ഭംഗിയായി നിർവ്വഹിച്ചു.

ഇനിയുമേറെ ചെയ്യാനുണ്ടെന്ന തിരിച്ചറിവും ഞങ്ങൾക്കുണ്ടെന്ന് അതിന് സജ്ജരാണെന്നും ആർ.ടി.ഒ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *