Categories
Kerala news trending

എം.വി നികേഷ് കുമാര്‍ ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍; മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചു, നികേഷിനെ മാറ്റി ചിന്തിച്ചത് നിലവിലെ മാധ്യമ സംസ്‌കാരത്തിൻ്റെ അപജയം ആണെന്ന് വിലയിരുത്തൽ?

പണാധിപത്യത്തിൻ്റെയും ഉന്നത അധികാരത്തിൻ്റെയും തൊഴുത്തിൽ രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും പെട്ടിരിക്കുകയാണെന്ന്

കൊച്ചി: എം.വി നികേഷ് കുമാര്‍ 28 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചു, ഇനി മുഴുവന്‍സമയ പൊതു പ്രവര്‍ത്തനത്തിലേക്ക് ആണെന്നും സി.പി.ഐ.എമ്മിൻ്റെ ഭാഗമാകാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടി.വിയിലെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പണാധിപത്യത്തിൻ്റെയും ഉന്നത അധികാരത്തിൻ്റെയും തൊഴുത്തിൽ രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും പെട്ടിരിക്കുകയാണെന്ന് പല കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

നേരത്തെ താത്കാലികമായി മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് 2016ല്‍ അഴീക്കോട് നിയമസഭ മണ്ഡലത്തില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും മാധ്യമ പ്രവര്‍ത്തനത്തില്‍ സജീവം ആകുകയായിരുന്നു.

സി.എം.പി നേതാവും മുന്‍ മന്ത്രിയുമായ എം.വി രാഘവൻ്റെ മകനാണ്. 1996ല്‍ ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടാറായി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് 2003ല്‍ ഇന്ത്യാവിഷനില്‍ എഡിറ്റര്‍ ഇന്‍ ചീഫും സി.ഇ.ഒയും ആയി. തുടര്‍ന്ന് 2013ല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിക്കുകയും എഡിറ്റര്‍ ഇന്‍ ചീഫായി തുടരുകയുമായിരുന്നു.

മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള രാംനാഥ് ഗോയങ്ക അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നികേഷ് കുമാറിൻ്റെ ഈ തീരുമാനം കോർപറേറ്റ് വൽക്കരണവും നിലവിലെ മാധ്യമ പ്രവർത്തനത്തിൻ്റെ അന്തസത്ത ഇല്ലാത്തത് ആണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *