Categories
Kerala news

ആത്മഹത്യാ സ്ക്വാഡ് ആണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്; കോൺഗ്രസ് പ്രകോപനത്തിൽ വീഴരുതെന്ന് എം.വി ഗോവിന്ദൻ

ഒരു തരത്തിലുള്ള അക്രമവും സി.പി.എം അനുവദിക്കില്ലെന്ന് എം.വി ഗോവിന്ദൻ

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് വാഹനത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരിങ്കൊടിയുമായി പ്രതിഷേധിക്കാൻ എത്തിയത് ആത്മഹത്യാ സ്ക്വാഡ് ആണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന്‍റെ പ്രകോപനത്തിൽ പാർട്ടി പ്രവർത്തകർ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലുള്ള അക്രമവും സി.പി.എം അനുവദിക്കില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇനി ഒരു തരത്തിലുള്ള അക്രമവും ഉണ്ടാകാന്‍ പാടില്ല. കോണ്‍ഗ്രസിൻ്റെ പ്രകോപനത്തില്‍ ആരും വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒരു തരത്തിലുള്ള കയ്യേറ്റത്തിനും സി.പി.എമ്മോ ഇടതുമുന്നണിയോ തയ്യാറാകില്ല. ഒരു പ്രകോപനത്തിലും വീഴില്ല. കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അപലപിക്കേണ്ട ആവശ്യമില്ല. ആവശ്യമായ ജാഗ്രത പാലിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച 14 സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

വധശ്രമം അടക്കം ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്പുവടിയും ഉപയോഗിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാഹുലിനെ മര്‍ദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest