Categories
മുസ്ലിം യൂത്ത് ലീഗ് കാസർകോട് എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ഹവാല പണം മുക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
കാസർകോട്: മാഫിയാ സംഘങ്ങളുടെ കൂടാരമായി മാറിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജില്ലയിലെ പോലീസ് സ്റ്റേഷനിലും പിടിക്കപ്പെട്ട ഹവാല പണം പൂർണ്ണമായും കോടതിയ ഏൽപിക്കാതെ പോലീസ് മുക്കിയെന്ന ഗുരുതര ആരോപണം മാർച്ച് ഉൽഘാടനം ചെയ്ത് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉന്നയിച്ചു. മലപ്പുറം ജില്ലയെ വർഗീയ വാദികളുടെ കേന്ദ്രമാക്കി ചിത്രീകരിച്ച് ആർ.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രിയും സി.പി.എമ്മും സഞ്ചരിക്കുന്നത് സംഘ് പരിവാർ വഴിയിലൂടെയാണ്. ഒരു ദേശീയ ദിന പത്രത്തിന് അഭിമുഖം നൽകാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തിനാണ് പി.ആർ ഏജൻസിയുടെ ആവശ്യം, കേരളത്തെയും ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി ആർ.എസ്.എസ്സിന് അടിയറവ് വെച്ചിരിക്കുകയാണെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആരോപിച്ചു.
Also Read
നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ എസ്.പി ഓഫീസിലേക്ക് ഉളിയത്തടുക്ക ജംഗ്ഷനിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. ജില്ലാ പോലീസ് ആസ്ഥാനത്തിന് മുമ്പിൽ ബാരിക്കേട് വെച്ച് പോലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് പ്രവർത്തകരെ നേരിട്ടത്. മാർച്ച് അവസാനിച്ചതിന് ശേഷവും പ്രവർത്തകർ പിരിഞ്ഞ് പോകാൻ കൂട്ടാക്കാതെ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു. മുസ്ലിം ലീഗ് നേതാക്കളും പോലീസും ഇടപെട്ടാണ് പ്രവർത്തകരെ മാറ്റിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്റഫ് എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ, സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയ, മുസ്ലിം ലീഗ് ജില്ലാ ട്രഷർ പി.എം മുനീർ ഹാജി, സെക്രട്ടറി ഹാരിസ് ചുരി, ടി.ഡി കബീർ, ഗോർഡൻ റഹ്‌മാൻ, യുസുഫ് ഉളുവാർ, എം.ബി ഷാനവാസ്, ടി.എം ഇഖ്‌ബാൽ, മുത്തലിബ് പാറക്കെട്ട്, എം.എ നജീബ്, എ മുഖ്താർ, ഹാരിസ് തായൽ, ശംസുദ്ദീൻ അവിയിൽ, നൂറുദ്ദീൻ ബെളിഞ്ചം, എം.പി നൗഷാദ്, ഹാരിസ് അങ്കകളരി, ബി.എം മുസ്തഫ, സിദ്ധീഖ് സന്തോഷ് നഗർ, റഊഫ് ബാവിക്കര, നദീർ കൊത്തിക്കാൽ, സിദീഖ് ദണ്ഡഗോളി, ഹാരിസ് ബെദിരെ, ഖാദർ ആലൂർ, റമീസ് ആറങ്ങാടി, വി.പി.പി ശുഹൈബ്, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, ത്വാഹ ചേരൂർ തുടങ്ങി നിരവധി പേര് സംബന്ധിച്ചു.
Sorry, there was a YouTube error.