Categories
local news

ലീഡ് 2022: മുസ്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് 25 ന്

ദുബൈ കെ.എം.സി.സി ഉദുമ മണലം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റഊഫ് കെ.ജി.എൻ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ എം.ബി ഷാനവാസിന് സ്നേഹോപഹാരം നൽകി

ചട്ടഞ്ചാൽ/ കാസർകോട്: സംഘടനാ പ്രവർത്തനം ശാസ്ത്രീയമാക്കുന്നതിന് കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിന് വേണ്ടി മുസ്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം ലീഡ് 2022 എക്സിക്യൂട്ടീവ് ക്യാമ്പ് ജനുവരി 25ന് ഉദുമ കാപ്പിൽ സനാബിലകത്ത് ഹാളിൽ നടത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

ദുബൈ കെ.എം.സി.സി ഉദുമ മണലം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റഊഫ് കെ.ജി.എൻ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ എം.ബി ഷാനവാസിന് സ്നേഹോപഹാരം നൽകി. മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ആലൂർ സ്വാഗതം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് ബാത്തിഷാ പൊവ്വൽ, മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് കെ.എം.എ റഹ്മാൻ കാപ്പിൽ, ദാവൂദ് പള്ളിപ്പുഴ, ശംസീർ മൂലടുക്കം, മൊയ്തീൻ കുഞ്ഞി തൈര, സുലുവാൻ ചെമനാട്, ബി.കെ മുഹമ്മദ്ഷാ, അബുബക്കർ കടാങ്കോട്, ഷഫീഖ് മയിക്കുഴി, ടി. കെ ഇല്ല്യാസ്, നശാത് പരവനടുക്കം, കലന്തർ തൈര, റംഷീദ് ബാലനടുക്കം എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *