Categories
മുസ്‌ലിം യൂത്ത് ലീഗ് പരിസ്ഥിതി ദിന പരിപാടി: മംഗൽപ്പാടി പഞ്ചായത്ത് തല ഉദ്ഘാടനം എം.സി ഖമറുദ്ധീൻ എം.എൽ.എ നിർവഹിച്ചു
എം.സി ഖമറുദ്ധീൻ മംഗൽപ്പാടി താലൂക് ആശുപത്രി പരിസരത്ത് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരിസ്ഥിതി സന്ദേശം കൈമാറി.
Trending News
ഉപ്പള / കാസർകോട്: ‘നാളേയ്ക്കായ് ഒരു മരം’ മുസ്‌ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ മംഗൽപ്പാടി താലൂക് ആശുപത്രി പരിസരത്ത് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരിസ്ഥിതി സന്ദേശം കൈമാറി.
Also Read
മംഗൽപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, പഞ്ചായത് മുസ്ലിം ലീഗ് ട്രഷറർ ഉമ്മർ അപ്പോളോ, മംഗലപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ് ബന്തിയോട്, വൈസ് പ്രസിഡണ്ട് ജമീല സിദ്ധീഖ്, യൂത്ത് ലീഗ് ഭാരവാഹികളായ നൗഫൽ ചെറുഗോളി, നൗഷാദ് പത്വാടി, ഹൈദർ അലി അടക്ക, ഖലീൽ ഹേരൂർ, താഹിർ ബി.ഐ ഉപ്പള, റഹ്‌മാൻ ഗോൾഡൻ, ചിമ്മി പഞ്ചാര, ഖാദർ ഷേറുഗോളി തുടങ്ങിയവർ സംബന്ധിച്ചു.
Sorry, there was a YouTube error.