Categories
വാർഡ് വിഭജനത്തിൻ്റെ വിഷദാംശങ്ങൾ ഉടൻ പുറത്ത് വിടണമെന്ന് മുസ്ലിം ലീഗ്; വൈകിപ്പിക്കുന്ന സർക്കാർ നടപടിയിൽ സംശയം
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
കാസർകോട്: വാർഡ് വിഭജനത്തിൻ്റെ മുഴുവൻ വിഷദാംശങ്ങളും സർക്കാർ ഉടനെ പുറത്തു വിടണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വാർഡ് പുനർനിർണ്ണയത്തിൻ്റെ മാനദണ്ഡങ്ങളും വിഷദാംശങ്ങളും പുറത്ത് വിടാതെ നീട്ടിക്കൊണ്ടു പോയി ഒടുവിൽ ഭരണ കക്ഷിയുടെ താൽപര്യപ്രകാരം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രസിദ്ധീകരിച്ച് വിഭജിച്ചതിൻ്റെ വിഷദാംശങ്ങൾ ജനങ്ങൾക്ക് പരിശോധിക്കുവാനോ ആക്ഷേപങ്ങൾ നൽകുവാനോ സമയം നൽകാതിരിക്കുന്നതിനുള്ള സർക്കാറിൻ്റെ കുതന്ത്രമായാണ് ഈ സമീപനത്തെ സംശയിക്കേണ്ടത്. വാർഡ് വിഭജന പ്രക്രിയകൾക്ക് മുനിസിപ്പൽ-പഞ്ചായത്ത് കമ്മിറ്റികൾ കണ്ണിൽ എണ്ണയൊഴിച്ച് കാവൽ നിൽക്കണമെന്നും സർക്കാറിൻ്റെ താൽപര്യപ്രകാരം ഏകപക്ഷീയമായ നടപടികൾ ഉണ്ടായാൽ അതിനെ ചോദ്യം ചെയ്യണമെന്നും യോഗം നിർദ്ദേശിച്ചു.
Also Read
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗ് ജില്ല മുതൽ വാർഡ് തലം വരെയുള്ള ഭാരവാഹികളുടെ നേതൃസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജിയുടെ നിര്യാണത്തിൽ അനുചോനവും പ്രത്യേക പ്രാർത്ഥനയും നടത്തി. പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി ഹമീദലി, എ.കെ.എം അഷ്റഫ് എം.എൽ.എ, കെ.ഇ.എ. ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, ടി.എ മൂസ, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എം.അബ്ബാസ്, ടി.സി.എ റഹ്‌മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.
Sorry, there was a YouTube error.