Categories
channelrb special Kerala news

നവകേരള സദസിൽ പ്രഭാത ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാവ് എന്‍.എ അബൂബക്കർ; യു.ഡി.എഫ് നേതൃത്വത്തിൽ ആശയകുഴപ്പം

വികസനത്തിന് വേണ്ടിയുള്ള യാത്രയായത് കൊണ്ടാണ് പങ്കെടുത്തത് എന്നായിരുന്നു

കാസര്‍കോട്: നവകേരള യാത്രയുടെ പ്രഭാത ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാവ് എന്‍.എ അബൂബക്കര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിട്ടത് ചര്‍ച്ചയ്ക്കും യു.ഡി.എഫ് നേതാക്കളുടെ വിമര്‍ശനത്തിനും വഴിവെച്ചു.

മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സിലറും വാര്‍ഡ് പ്രസിഡണ്ടും മുസ്ലിംലീഗിൻ്റെ നിയന്ത്രണത്തിലുള്ള സി.എച്ച് സെൻ്റെറിൻ്റെ ജില്ലാ ട്രഷററുമാണ് ഇദ്ദേഹം. നേരത്തെ മുസ്ലിംലീഗിൻ്റെ കര്‍ണാടക സംസ്ഥാന ട്രഷററായും ദേശീയ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഞയറാഴ്‌ച രാവിലെ പി.ഡബ്ല്യു.ഡി കോമ്പൗണ്ടില്‍ നടന്ന പ്രഭാത ചര്‍ച്ചയിലാണ് എന്‍.എ അബൂബക്കറും സംബന്ധിച്ചത്.

മുഖ്യമന്ത്രിക്കൊപ്പം എന്‍.എ അബൂബക്കര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ഇക്കാര്യം വാര്‍ത്തയായി.

മുസ്ലിംലീഗ് നേതാക്കളുമായി മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍, യു.ഡി.എഫ് നവകേരള യാത്ര ബഹിഷ്‌ക്കരിച്ചിട്ടുണ്ടെന്നും യു.ഡി.എഫിലെ ഒരു നേതാവും യാത്രയില്‍ പങ്കെടുക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും പ്രതികരിച്ചു.

യൂത്ത് ലീഗ് സംസ്ഥാന വൈസ്. പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അടക്കമുള്ളവര്‍ എന്‍.എ അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിനെ പരാമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റുമിട്ടു. വികസനത്തിന് വേണ്ടിയുള്ള യാത്രയായത് കൊണ്ടാണ് ഒരു വ്യവസായി എന്ന നിലയില്‍ താന്‍ പങ്കെടുത്തത് എന്നായിരുന്നു എന്‍.എ അബൂബക്കറിൻ്റെ വിശദീകരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest