Categories
local news news

മുളിയാർ കുടുംബ ആരോഗ്യ കേന്ദ്രത്തോട് സർക്കാർ കാണിക്കുന്ന അവഗണന വഞ്ചന; മുസ്ലിം ലീഗ്

ബോവിക്കാനം: മുളിയാർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ ആരംഭിക്കണമെന്നും, മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതിയോഗം ആവശ്യപ്പെട്ടു. മുളിയാറിനു പുറമെ കാറഡുക്ക, ദേലംപാടി, ബെള്ളൂർ ഉൾപ്പെടെയുള്ള മലയോര പഞ്ചായത്തു കളിലെ പാവപെട്ട രോഗികളും എൻഡോ സൾഫാൻ ദുരിത ബാധിതരും ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ നിത്യേന നൂറു കണക്കിന് രോഗികളാണ് എത്തിച്ചേരുന്നത്.
അരനൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന ഈ അശുപത്രിയോട് സർക്കാർ കാണിക്കുന്ന അവഗണന വഞ്ചന യണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് ബി.എം അബൂബക്കർ ഹാജി അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ്കുഞ്ഞി,.മണ്ഡലം സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള, ട്രഷറർ മാർക്ക് മുഹമ്മദ്, ബി.എം അഷ്റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ ഹംസ ആലൂർ, അബ്ദുല്ല ഡെൽമ,എം.കെ അബ്ദുൾ റഹിമാൻ ഹാജി, ഖാദർ ആലൂർ, എ.പി ഹസൈനാർ,എ.ബി കലാം, മറിയമ്മ അബ്ദുൽഖാദർ, രമേശൻമുതലപ്പാറ, അനീസമല്ലത്ത്, ബി.എം ഹാരിസ്, അബ്ബാസ് കൊളച്ചപ്, നബീസ മുഹമ്മദ്കുഞ്ഞി, എം.എച്ച് അബ്ദുൾ റഹിമാൻ, അബ്ദുൾ ഖാദർകുന്നിൽ, സി.സുലൈമാൻ, മനാഫ് ഇടനീർ, ഷെരീഫ് മല്ലത്ത്, ഹംസ പന്നടുക്കം, റാഷിദ് മൂലടുക്കം, ഷംസീർ മൂലടുക്കം, ഹമിദ് കരമൂല, സമീർ അല്ലാമ, ലെത്തീഫ് ഇടനീർ, മുഹമ്മദ് കുഞ്ഞി പോക്കർ, ബി.എ മുഹമ്മദ് കുഞ്ഞി,അബ്ദുൾ റഹിമാൻ ചൊട്ട, അബൂബക്കർ ചാപ്പ, കെ.മുഹമ്മദ് കുഞ്ഞി, എ.കെ.യൂസുഫ് ചർച്ചയിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest