Categories
news

മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ; അടുത്ത 24 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് ഡോക്ടർമാർ

വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹത്തെ കാണാനായി ആശുപത്രിയിലേക്ക് തടിച്ചു കൂടരുതെന്നും അധികൃതർ അറിയിച്ചിരുന്നു

സമാജ് വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. നിലവിൽ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് അദ്ദേഹം. അടുത്ത 24 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അനാരോഗ്യം കാരണം കഴിഞ്ഞ ഓഗസ്റ്റ് 22ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ ശ്വാസ തടസ്സവും വൃക്ക സംബന്ധമായ സങ്കീർണ്ണതകളും കാരണം ഐസിയുവിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

നിലവിൽ മുലായം സിംഗിൻ്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹത്തെ കാണാനായി ആശുപത്രിയിലേക്ക് തടിച്ചു കൂടരുതെന്നും അധികൃതർ അറിയിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest