Categories
കെട്ടിടത്തിൽ നിന്നും യുവതി ചാടിയത് ജീവൻ രക്ഷാർത്ഥം; ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പുറത്തുവിട്ട് കുടുംബം; ഹോട്ടൽ ഉടമയും കൂട്ടാളികളും അഴിയെണ്ണും; സംഭവം ഇങ്ങനെ..
Trending News





കോഴിക്കോട്: മുക്കത്ത് ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാകാൻ ശ്രമിച്ച കേസിൽ ഹോട്ടൽ ഉടമയും കൂട്ടാളികളും അഴിയെണ്ണും. ഹോട്ടൽ ഉടമ ദേവദാസ്, കൂട്ടാളികളായ റിയാസ്, സുരേഷ് എന്നിവർ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ഡിജിറ്റൽ തെളിവുകൾ പുറത്ത് വന്നു. പീഡനശ്രമത്തിനിടെ കെട്ടിടത്തിൽ നിന്നും ചാടിയ യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നട്ടെല്ലിനും ഇടുപ്പിനും പരിക്കുണ്ട്. ജീവൻ രക്ഷാർത്ഥം ഇരു നില വീടിൻ്റെ മുകളിൽ നിന്നാണ് യുവതി ചാടിയത്. സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഒളിവിൽ കഴിയുന്ന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനിടെയാണ് യുവതിയുടെ കുടുംബം കൂടുതൽ തെളിവുകൾ പുറത്തുവിട്ടത്. കെട്ടിടത്തിൽ നിന്നും യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു. ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും യുവതിയെ ഹോട്ടൽ ഉടമ വശീകരിക്കാൻ ശ്രമിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും കുടുംബം പോലീസിന് കൈമാറും. ഇതോടെ കേസിൽ നിന്നും എളുപ്പം ഊരിപ്പോകാൻ പറ്റാത്തവിധം പ്രതികൾ കുടുങ്ങും. കേരളത്തെ ഒന്നടങ്കം മുറിവേൽപ്പിച്ച സംഭവമാണ് മുക്കത്ത് ശനിയാഴ്ച്ച സംഭവിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും കൂട്ടാളികളും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
Also Read
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കിയാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഗുരുതര കുറ്റമാണ് ഉണ്ടായിട്ടുള്ളത്. പ്രതികൾ ആരെന്ന് കൃത്യമായി അറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചു. സംഭവത്തിൽ യുവതിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്താനാണ് സാധ്യത. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം വീണ്ടെടുത്ത് പരിശോധിക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Sorry, there was a YouTube error.