Categories
local news news

നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജമാഅത്ത് പള്ളിയിലെ റാത്തീബ് നേർച്ചയും മതപ്രഭാഷണവും നാളെ മുതൽ

(റിപ്പോർട്ട്: ഷാഫി തെരുവത്ത്)
കാസർകോട്: നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജമാഅത്ത് പള്ളിയിൽ വർഷംതോറും കഴിച്ച് വരാറുള്ള റാത്തീബ് നേർച്ച 22 ന് രാത്രി നടത്തും. റാത്തീബിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ മതപ്രഭാഷണ പരമ്പരയ്ക്ക് 20 ന് രാത്രി ഞായറാഴ്ച്ച തുടക്കമാവും. രാത്രി എട്ടരയ്ക്ക് കാസർകോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസർ കെ ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. തളങ്കര മാലിക് ദീനാർ വലിയ ജമാഅത്ത് പള്ളി ഖത്തീബ് അബ്ദുൽ മജീദ് ബാഖവി പ്രഭാഷണം നടത്തും. നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് എൻ.കെ അബ്ദുൽ റഹ്മാൻ ഹാജി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് സ്വാഗതം പറയും. കമ്മിറ്റി ട്രഷറർ എൻ.എ ഹമീദ്, ഖത്തീബ് ജി.എസ് അബ്ദുൽ റഹ്മാൻ മദനി, റാത്തീബ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി പൂരണം, ട്രഷറർ കട്ടപ്പണി കുഞ്ഞാമു, ജനറൽ കൺവീനർ എൻ.യു ഇബ്രാഹിം എന്നിവർ സംബന്ധിക്കും. 21 ന് രാത്രി എട്ടരയ്ക്ക് ഹാഫിള് അൻവർ മന്നാനി തൊടുപുഴ പ്രഭാഷണം നടത്തും. 22ന് രാത്രി എട്ടരയ്ക്ക് ഖത്തീബ് ജി.എസ് അബ്ദുൽ റഹ്മാൻ മദനി പ്രഭാഷണം നടത്തും. 20, 21, 22ന് രാത്രി മഗ്രിബ് നിസ്കാരാനന്തരം തങ്ങൾ ഉപ്പാപ്പ മഖാം പരിസരത്ത് കൂട്ടപ്രാർത്ഥന നടക്കും. 22ന് രാത്രി ഒമ്പത് മണിക്ക് റാത്തീബ് ആരംഭിക്കും. തുടർന്ന് ചീരണി വിതരണം. എല്ലാ ദിവസവും രാത്രി ദഫ് പ്രദർശനവും ബുർദ്ദാമജ്ലിസും സംഘടിപ്പിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest