Categories
കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു
മേനങ്കോട് അബ്ദുല്‍ഖാദര്‍ ഹാജി – ആയിശ ആലംപാടിയുടെയും മകനായി ജനിച്ച മുബാറക് ഹാജി സ്കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു.
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും പൗരപ്രമുഖനുമായ ആലംപാടിയിലെ മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.
Also Read
മേനങ്കോട് അബ്ദുല്‍ഖാദര്‍ ഹാജി – ആയിശ ആലംപാടിയുടെയും മകനായി ജനിച്ച മുബാറക് ഹാജി സ്കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു. 1948 മുതല്‍ ’85 വരെ മുസ്ലിം ലീഗ് താലൂക് സെക്രടറി, ’85 മുതല്‍ ’93 വരെ ജില്ലാ സെക്രടറി, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ്, ട്രഷറര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 1964 മുതല്‍ ’95 വരെ ചെങ്കള പഞ്ചായത് മെമ്ബറായിരുന്നു. ’90ല്‍ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചെര്‍ക്കള-മധൂര്‍ ഡിവിഷനില്‍നിന്നും 2005ല്‍ ചെമ്മനാട് ഡിവിഷനില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലാണ് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റായത്. ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് മുന്‍ പ്രസിഡന്റാണ്.
മുബാറക് ഹാജിയുടെ വിയോഗം കാസര്‍കോട് ജില്ലക്ക് തന്നെ കനത്ത നഷ്ടമായിരിക്കുകയാണ്. ഭാര്യമാര്‍: പരേതയായ ഉമ്മാലിയുമ്മ, മറിയുമ്മ. മക്കള്‍: അബു മുബാറക് (മുബാറക് സില്‍ക്സ്), പരേതരായ അബ്ദുല്ല മുബാറക്, ബീഫാത്തിമ. മരുമക്കള്‍: ഫസലുദ്ദീന്‍ കൊറ്റുമ്പ, റഫീദ ചാപ്പക്കല്‍, ഖദീജ. സഹോദരങ്ങള്‍: സൈനബ, നഫീസ, പരേതരായ മുബാറക് അബ്ദുല്റഹ്മാന് ഹാജി, മുബാറക് അബ്ബാസ് ഹാജി.
Sorry, there was a YouTube error.