Categories
മുസ്ലിം സർവ്വീസ് സൊസൈറ്റി കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ സാരഥികൾ
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
കാഞ്ഞങ്ങാട്: മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ ഭാരവാഹികൾ. എം.ബി ഹനീഫയെ പ്രസിഡണ്ടായും അഷ്റഫ് കൊളവയലിനെ ജനറൽ സെക്രട്ടറിയായും, ഫൈസൽ സൂപ്പർ ട്രഷററായും തിരഞ്ഞെടുത്തു. പി.എം അബ്ദുള്ള ഹാജി, ബഷീർ സി.എച്ച്, കെ.പി. സലാം എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ, അൻവർ ഹസ്സൻ, കൊവ്വൽ റഹ്മാൻ, കരീം പാലക്കി എന്നിവർ ജോ.സെക്രട്ടറിമാരാണ്. എക്സിക്യൂട്ടീവ് അംഗങ്ങളായി ഹംസ പാലക്കി,
പി.എം ഹസ്സൻ ഹാജി, പി.എം നാസ്സർ, എം. ഹമീദ് ഹാജി, എ. അബ്ദുള്ള, സി.എച്ച് സുലൈമാൻ, എം.ഷംശുദ്ദീൻ, ഹാറൂൺ ചിത്താരി, മൊയ്തു ഹാജി, കുഞ്ഞബ്ദുള്ള ചിത്താരി, പി.എം ഫൈസൽ, കെ.എം റഹീം, പി.എം അസീസ്, കൊത്തിക്കാൽ ഹസ്സൻ എന്നിവരെയും തിരഞ്ഞെടുത്തു. എ. ഹമീദ് ഹാജി, സി. കുഞ്ഞബ്ദുള്ള പാലക്കി, തെരുവത്ത് മൂസ ഹാജി എന്നിവർ പ്രത്യേക ക്ഷണിതാക്കളാണ്.
Also Read
അതിഞ്ഞാൽ തെക്കെപുറം സിക്ക് ഹോളിൽ ചേർന്ന എം.എസ്.എസ് കാഞ്ഞങ്ങാട് മേഖല വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന സെക്രട്ടറി ഹംസ പാലക്കി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള ചിത്താരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ബി ഹനീഫ് വാർഷിക പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച് സുലൈമാൻ, ട്രഷറർ എ. അബ്ദുള്ള, കൊവ്വൽ അബ്ദുറഹ്മാൻ, പി.എം നാസർ, ഏ.ഹമീദ് ഹാജി, പി.എം ഹസ്സൻ ഹാജി എന്നിവർ സംസാരിച്ചു. എം.ബി ഹനീഫ് സ്വാഗതവും അഷ്റഫ് കൊളവയൽ നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.