Categories
education

വയനാട് ദുരന്തം കണക്കിലെടുത്ത് ആഘോഷം ലളിതമാക്കി; എം.പി ഇൻ്റർനാഷണൽ സ്കൂളിലെ സ്വാതന്ത്ര്യ ദിനം “തണൽ” പദ്ധതിയിലുടെ

കാസർകോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരിയടുക്ക എം.പി ഇൻ്റർനാഷണൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ലളിതമായ രീതിയിൽ ആഘോഷിച്ചു. വയനാട് ദുരന്തം കണക്കിലെടുത്താണ് ആഘോഷം ലളിതമാക്കിയത്. ദുരിതബാധിതരെ സഹായിക്കാനായി മാനേജ്‌മെന്റ്റ് രംഗത്ത് വന്നത് മാതൃകയായി. “തണൽ” പദ്ധതിയിലുടെ ഒരു കുടുംബത്തിന് വീട് വെച്ച് നൽകുമെന്ന് മാനേജ്‌മെന്റ്റ് അറിയിച്ചു.

സ്വാതന്ത്ര്യത്തിൻ്റെ 78 ാം വാർഷികം ആഘോഷിച്ച സ്കൂളിൽ രാവിലെ 9 മണിക്ക് ചെയർമാൻ ഡോ.എം.എ മുഹമ്മദ് ഷാഫി പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ.അബ്ദുൾ ജലീൽ.പി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ വിജയിച്ച അംഗങ്ങൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സ്വച്ഛ ഭാരത് ദേശീയതല- സംസ്ഥാനതല അവാർഡ് ജേതാക്കളെ അനുമോദിച്ചു. തുടർന്ന് സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ മനേജ്‌മെന്റ്റ് പ്രതിനിധികൾ അദ്ധ്യാപകർ ജീവനക്കാർ വിദ്യാർത്ഥികൾ ചടങ്ങിൽ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *