Categories
business Kerala local news tourism

നവ്യാനുഭവമായി മലബാർ ടൂറിസം കൗൺസിൽ സംഘടിപ്പിച്ച ട്രാൻസ്‌ 3 പരിപാടി; ട്രാവൽ ഏജൻ്റുമാരെ പ്രൊഫഷണൽ ടൂർ ഓപ്പറേറ്റർമാരാക്കി മാറ്റുന്ന പരിശീലനം; എത്തിയത് നിരവധിപേർ..

കാസർകോട്: മലബാർ ടൂറിസം കൗൺസിൽ സംഘടിപ്പിച്ച “ട്രാൻസ്‌ഫോം ടു ബി എ ടൂർ ഓപ്പറേറ്റർ” പരിശീലന പരിപാടി നവ്യാനുഭവമായി. പരിപാടിയുടെ മൂന്നാം പതിപ്പായ TRANCE 3 യാണ് 2025 ജനുവരി 25 ന് കാസർകോട്ടെ ഗേറ്റ്‌വേ ബേക്കലിൽ വച്ച് നടന്നത്. ടൂറിസം മന്ത്രാലയം, ഇന്ത്യ ഗവൺമെൻ്റ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസ്, കിറ്റ്സ് എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. മൗലവി ഹോളിഡേയ്‌സാണ് പരിപാടി സ്‌പോൺസർ ചെയ്തത്. അക്കാദമിക് വിവരങ്ങൾ നൽകിക്കൊണ്ട് സാധാരണ ട്രാവൽ ഏജൻ്റുമാരെ പ്രൊഫഷണൽ ടൂർ ഓപ്പറേറ്റർമാരാക്കി മാറ്റുന്നതിനാണ് പരിശീലനം നൽകിയത്. കാസർകോട് ജില്ലയിൽ നിന്നുള്ള 70 പ്രതിനിധികളും, സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഏജൻ്റുമാരും പരിപാടിയിൽ പങ്കെടുത്തു.

പരിപാടി മൗലവി ഹോളിഡേയ്സ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മലബാർ ടൂറിസം കൗൺസിൽ പ്രസിഡൻ്റ് സജീർ പടിക്കൽ അസോസിയേഷൻ്റെ പ്രാധാന്യവും എം.ടി.സിയുടെ ദൗത്യങ്ങളും എല്ലാവർക്കും മനസ്സിലാക്കികൊടുത്തു. സംസ്ഥാനത്തെ പ്രീമിയർ ട്രാവൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകുന്ന പ്രവർത്തനങ്ങളെയും കോഴ്‌സുകളെയും കുറിച്ച് കിറ്റ്‌സിൻ്റെ പരിശീലന കോ ഓർഡിനേറ്റർ ബീന സി.പി സംസാരിച്ചു. ART-M സെക്രട്ടറി രാജീവൻ വിശിഷ്ടാതിഥിയായി സംസാരിച്ചു. പുതിയ യാത്രാ ആശയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രതിനിധികളെ ബോധവാന്മാരാക്കി. തുടർന്ന് എല്ലാവർക്കും ART-M പരിചയപ്പെടുത്തുകയും ചെയ്തു. ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ ഷിജിൻ, ഡി.ടി.പി.സി കാസർകോട് സെക്രട്ടറി ജിജേഷ് കുമാർ, മലബാർ ടൂറിസം കൗൺസിൽ ട്രഷറർ യാസിർ അറഫാത്ത്, കാസർകോട് ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് മനാഫ് നുള്ളിപ്പാടി, നഹാസ് ട്രാവൽസ് ഡയറക്ടർ ഖലീൽ തുടങ്ങി നിരവധിപേർ സംബന്ധിച്ചു. TRANCE 3 ഇവൻ്റിൽ പങ്കെടുത്ത എല്ലാവർക്കും KITTS സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അടുത്ത TRANCE 4 നാലാം പതിപ്പിനായി കാത്തിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *