Categories
മംഗല്‍പ്പാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ മോര്‍ച്ചറി യാഥാര്‍ത്ഥ്യമാവുന്നു; ഉദ്ഘാടനം 10 ന്
ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത ക്ഷേമത്തിനായി നിര്‍മിച്ച ജെന്റര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിക്കും.
Trending News
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റും കരാറുകാരനുമായ എം.ബി യൂസഫ് ബന്ദിയോട് അന്തരിച്ചു
ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് കുടുംബ സംഗമം ഡിസംബർ 24 ന്; ലോഗോ പ്രകാശനം ചെയ്തു
അധ്യാപികയും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായ സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹരാജകാനുള്ള ഒരുക്കത്തിനിടെ
കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മംഗല്‍പ്പാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ മോര്‍ച്ചറി യാഥാര്‍ത്ഥ്യമാവുന്നു. ഉദ്ഘാടനം ഈ മാസം പത്തിന് രാവിലെ പതിനൊന്നിന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നിര്‍വഹിക്കും.
Also Read
ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കി 201718 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മോര്‍ച്ചറി നിര്‍മിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. എം അഷ്റഫ് പറഞ്ഞു. ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ മൃതശരീരങ്ങളുടെ പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യവും ഇവ കേടാകാതെ സൂക്ഷിക്കുന്നതിനു മൂന്ന് ഫ്രീസറുകളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ എം.സി ഖമറുദ്ദീന് എം.എല്‍.എ മുഖ്യഥിതിയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത ക്ഷേമത്തിനായി നിര്‍മിച്ച ജെന്റര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ഡി.എം.ഒ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Sorry, there was a YouTube error.