Trending News
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവർഷത്തിനിടെ റോഡ് അപകടങ്ങളിൽ മരണപ്പെട്ടത് 26,407 പേർ. 2016 മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. 2,49,230 അപകടങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്ത് ഉണ്ടായതെന്ന് മോട്ടോർ വാഹനവകുപ്പിൻ്റെ കണ്ടെത്തൽ. അപകടങ്ങളില്‍ 2,81,320 പേർക്ക് പരിക്കേറ്റെന്നും കണക്കുകളിൽ സൂചിപ്പിക്കുന്നു.
Also Read
കഴിഞ്ഞ എട്ട് മാസത്തിനിടെ റോഡ് അപകടങ്ങളിൽ 2,838 പേർ മരിച്ചതായും 32, 314 പേർക്ക് പരിക്കേറ്റതായും കണക്കുകൾ സൂചിപ്പിക്കുന്നു.
2018, 2019 വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 80292 അപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്.
റോഡ് അപകടങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായതും ഇക്കാലയളവിൽ തന്നെയാണ്. 2018 ൽ 4,303 പേർ അപകടങ്ങളിൽ കൊല്ലപ്പെട്ടപ്പോൾ 2019 ൽ റോഡിൽ പൊലിഞ്ഞത് 4, 440 മനുഷ്യജീവനാണ്. ഈ വർഷം ആഗസ്ത് വരെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 28,876 റോഡപകടങ്ങളാണ്- റിപ്പോർട്ടിൽ പറയുന്നു.
Sorry, there was a YouTube error.