Categories
entertainment

ആദ്യമായി രജനീകാന്തിനൊപ്പം; ‘ജയിലറി’ൽ മോഹൻലാലിൻ്റെ ചിത്രം വൈറലാകുന്നു

മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൻ്റെ സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദറാണ്.

ഏറ്റവുംപുതിയ രജനികാന്ത് ചിത്രം ‘ജയിലറി’ൽ മോഹൻലാലിൻ്റെ ചിത്രം വൈറലാകുന്നു. മോഹൻലാലിൻ്റെ ജയിലർ ലുക്കാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സൺ പിക്ചേഴ്സാണ് പുതിയ ചിത്രം പുറത്ത് വിട്ടത്.ഒരു വിന്റേജ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹൈദരാബാദിൽ നടക്കുന്ന ഷെഡ്യൂളിൽ രജനികാന്ത് ജോയിൻ ചെയ്തിട്ടുണ്ട്. മോഹൻലാലും ഈ ഷെഡ്യൂളിൻ്റെ ഭാഗമാകും എന്നാണ് വിവരം.ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അങ്ങനെ എങ്കിൽ കാമിയോ റോളിനും വലിയ പ്രാധാന്യമാകും ചിത്രത്തിൽ. കന്നഡ നടൻ ശിവരാജ്കുമാറും ചിത്രത്തിൽ ഉണ്ട്. തമന്ന ഭാട്ടിയ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാളി നടൻ വിനായകനും ചിത്രത്തിൻ്റെ ഭാഗമാണ്. പ്രധാന കഥാപാത്രത്തെ ആകും നടൻ അവതരിപ്പിക്കുക. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൻ്റെ സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ശിവകാര്‍ത്തികേയനും ചിമ്പുവും ജയിലറിൻ്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *