Categories
local news news

തൻ്റെ സമ്പാദ്യകുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നൽകി; മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് നിഹാലിന് സ്കൂൾ മാനേജ്മെൻ്റ് വക സർപ്രൈസ് ഗിഫ്റ്റ്

കാസറഗോഡ് : വയനാടിന് കൈത്താങ്ങാവാൻ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂൾ നല്ല പാഠം ക്ലബ്ബ് നടത്തിയ ഫണ്ട് ശേഖരണത്തിൽ സ്വന്തമായി സൈക്കിൾ വാങ്ങാൻ ആഗ്രഹിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്കയിലെ മുഴുവൻ തുകയായ 1500 രൂപ ഏൽപിച്ച് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് നിഹാൽ മാതൃകയായി. മുഹമ്മദ് നിഹാലിൻ്റെ നന്മ നിറഞ്ഞ പ്രവർത്തനത്തെ അഭിനന്ദിച്ച സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ഒരു പുത്തൻ സൈക്കിൾ മുഹമ്മദ് നിഹാലിന് വാഗ്ദാനം ചെയ്തിരുന്നു. മുഹമ്മദ് നിഹാലിനെ അഭിനന്ദിക്കാൻ സ്കൂളിൽ സംഘടിപ്പിച്ച അസംബ്ലിയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ.മുഹമ്മദ് നിഹാലിന് പുത്തൻ സൈക്കിൾ സമ്മാനമായി നൽകി.

പ്രധാനധ്യാപകൻ ഗോപിനാഥൻ കെ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് എൻ.എം.സുബൈർ,സെക്രട്ടറി കമറുദ്ധീൻ തായൽ,ട്രഷറർ അബ്ദു തൈവളപ്പ്,സ്കൂൾ പി.ടി.എ പ്രസിഡണ്ട് മുസമ്മിൽ എസ്.കെ, നഗരസഭ കൗൺസിലർ അബ്ദുൾ റഹ്മാൻ ചക്കര,പി.ടി.എ വൈസ് പ്രസിഡണ്ട് അൻവർ ടി.എം മാനേജ്മെൻ്റ് കമ്മറ്റി ഭാരവാഹികളായ ജമാൽ ചക്ലി,സലിം എൻ എം,ഇസ്മയിൽ മാപ്പിള,താജു ബൽക്കാട്,ഹനീഫ് കെ.കെ ,അബ്ബാസ് വെറ്റില നല്ലപാഠം കോർഡിനേറ്റർമാരായ മുഹമ്മദ് നാസിം,ജ്യോതി ഇ.കെ എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *