Categories
കാൽപന്ത് കളിയിൽ കപ്പുയർത്തിയത് ഇവരാണ്; ജില്ലാ ഫുട്‌ബോള്‍ സൂപ്പര്‍ ഡിവിഷനില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും, എ ഡിവിഷനില്‍ യഫാ തായലങ്ങാടിയും ചാമ്പ്യന്മാര്‍
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഗോള്‍കീപ്പര്‍ ഷഹദാദ് മൊഗ്രാല്‍ ഫൈനലിലെ മിന്നും താരമായി
Trending News
കാസര്‍കോട്: ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ കിരീടം വീണ്ടും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് നേടി. ജില്ലാ ലീഗ് -എ ഡിവിഷന്‍ മത്സരത്തില്‍ യഫാ തായലങ്ങാടി ചാമ്പ്യന്മാരായി. സോക്കര്‍ ചെറുവത്തൂരിനെ പരാജയപ്പെടുത്തിയാണ് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേതാക്കളായത്. ഇത് ഏഴാം തവണയാണ് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്ബാള്‍ കിരീടം സ്വന്തമാക്കുന്നത്.
Also Read
തൃക്കരിപ്പൂര്‍ സിന്തറ്റിക് ടര്‍ഫില്‍ നടന്ന ഫൈനല്‍ മത്സരത്തിലെ ആവേശ പോരാട്ടത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പിടിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് 4-2ന് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേതാക്കളായത്.
മത്സരത്തില്‍ നിര്‍ണായകമായ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സുഭാഷ് ഏടാട്ടുമലിനെ പരാജയപ്പെടുത്തിയാണ് യഫാ തായലങ്ങാടി -എ ഡിവിഷന്‍ ചാമ്പ്യന്മാരായത്. യഫാ അടുത്ത വര്‍ഷത്തേക്കുള്ള സൂപ്പര്‍ ഡിവിഷനിലേക്ക് യോഗ്യത നേടി.
Sorry, there was a YouTube error.