Categories
news

ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും പ്രചോദനമാകും; യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി

സ്വാമി ചിത്ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ-ബുക്ക് പ്രകാശനം ചെയ്യുന്ന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേഗതയാര്‍ന്ന ജീവിതത്തിനിടയില്‍ ഗീത വായിക്കുന്നത് നിങ്ങള്‍ക്ക് മരുപ്പച്ചയാണെന്നും ജീവിതത്തിന്‍റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലേക്കുള്ള പ്രായോഗിക നിര്‍ദേശമാണ് ഗീതയെന്നും മോദി പറഞ്ഞു.

സ്വാമി ചിത്ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ-ബുക്ക് പ്രകാശനം ചെയ്യുന്ന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ഗീത പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. സംവാദങ്ങള്‍ക്ക് ധൈര്യമേകുകയും മനസ്സ് തുറന്നതാക്കി തീര്‍ക്കുകയും ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

ഗീതയാല്‍ പ്രചോദിതരായവര്‍ ഇപ്പോഴും പ്രകൃതി സ്‌നേഹികളും ജനാധിപത്യ ബോധമുള്ളവരുമാകുമെന്ന് മോദി പറഞ്ഞു. ശ്രീരാമകൃഷ്ണ തപോവനം ആശ്രമത്തിന്‍റെ അധിപനായ സ്വാമി ചിത്ഭാവനാന്ദ നിരവധി പുസ്തകങ്ങള്‍ രചിച്ച വ്യക്തിയാണ്. ഗീതയെക്കുറിച്ചുള്ള നിരൂപണം അഞ്ച് ലക്ഷം കോപ്പികള്‍ ഇതിനോടകം വിറ്റു കഴിഞ്ഞു. ഈ പുസ്തകം വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest