Categories
business news

ലോക സാമ്പത്തിക രംഗം പാടെ തകർന്ന പ്രതിസന്ധികാലത്തും ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന മോഡി സര്‍ക്കാര്‍

ലോക സാമ്പത്തിക രംഗം അപ്പാടെ തകര്‍ത്ത കോലിഡ് കാലത്ത് പുതിയതായി 64 ശതകോടീശ്വരന്മാരെയാണ് ഇന്ത്യ സംഭാവന ചെയ്തത്.

ഭരണത്തിൻ്റെ എട്ടാം വാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രതിസന്ധി കാലത്തും ശതകോടീശ്വാരന്‍മാരെ സൃഷ്ടിച്ച് റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ലോക സാമ്പത്തിക രംഗം അപ്പാടെ തകര്‍ത്ത കോലിഡ് കാലത്ത് പുതിയതായി 64 ശതകോടീശ്വരന്മാരെയാണ് ഇന്ത്യ സംഭാവന ചെയ്തത്. ഫോബ്‌സ് റിച്ച് ലിസ്റ്റിൻ്റെയും ബ്ലൂംബെര്‍ഗ് ബില്യനര്‍ ലിസ്റ്റിൻ്റെയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, പ്രമുഖ സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം തയാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020ല്‍ 102 ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ 2022ല്‍ അത് 166 ആയി.

അങ്ങനെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്തില്‍ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയ്ക്കു മുന്നില്‍ അമേരിക്കയും (736 പേര്‍) ചൈനയും (539) മാത്രമേയുള്ളൂ. കോവിഡിൻ്റെ അവസാന വര്‍ഷം 11 ദിവസത്തില്‍ ഒരു ശതകോടീശ്വരനെ സൃഷ്ടിച്ചു കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. നേട്ടങ്ങള്‍ അവിടെയും തീരുന്നില്ല.

ഇക്കാലയളവില്‍ ലോകത്തെ ആറാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും സമ്പന്നനായ ഗൗതം അദാനിയുടെയും (ആകെ സ്വത്തിൻ്റെ മൂല്യം 10,600 കോടി ഡോളര്‍) ലോകത്തെ എട്ടാമത്തെയും രാജ്യത്തെ രണ്ടാമത്തെയും സമ്പന്നനായ മുകേഷ് അംബാനിയുടെയും (9540 കോടി ഡോളര്‍), ലോകത്തെ നാല്‍പത്തിരണ്ടാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും കോടീശ്വരനായ അസിം പ്രേംജിയുടെയും (2820 കോടി ഡോളര്‍) മൊത്തം മിച്ച മൂല്യം രാജ്യത്തിൻ്റെ ജി.ഡി.പിയുടെ 8.6 ശതമാനത്തിനു തുല്യമായി വളര്‍ന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *