Categories
പ്രധാനമന്ത്രിയുടെ ആഹ്വാനമേറ്റെടുത്തു ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിച്ചു; കെട്ടിടത്തിന് തീപിടിച്ചു
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ഉടന്‍തന്നെ അണച്ചതായും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന് തീപിടിക്കുന്ന വീഡിയോ മാഹിം ട്വിറ്ററില്‍ നല്‍കിയിട്ടുണ്ട്.
Trending News
കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്‍റെ ശക്തികൊണ്ടു നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിക്കവേ കെട്ടിടത്തിന് തീപിടിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിംഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ഉടന്‍തന്നെ അണച്ചതായും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന് തീപിടിക്കുന്ന വീഡിയോ മാഹിം ട്വിറ്ററില്‍ നല്‍കിയിട്ടുണ്ട്.
Also Read
അതേസമയം ഞായറാഴ്ച രാത്രി ഒന്‍പതിന് വൈദ്യുതി വിളക്കുകള്‍ അണച്ചും ദീപങ്ങള്‍ തെളിച്ചും ജനങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഔദ്യോഗിക വസതികളില്‍ ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ചു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാര്‍ ദീപം തെളിയിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിക്കുകയും ചെയ്തു.
രാത്രി 9 മണിക്ക് എല്ലാവരും 9 മിനിറ്റ് അവരുടെ വീടിന്‍റെ ലൈറ്റുകള്‍ അണച്ച് വാതിലിലോ മട്ടുപ്പാവിലോ വന്ന് മെഴുകുതിരി, വിളക്ക്, ടോര്‍ച്ച്, മൊബൈല്‍ വെളിച്ചം എന്നിവ തെളിച്ച് പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം സ്വവസതികളില്‍ വിളക്കു തെളിച്ചു. കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യോഗ ഗുരു ബാബാ രാംദേവ് തുടങ്ങിയവര്‍ വിവിധ ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു.
Sorry, there was a YouTube error.