Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
കണ്ണൂർ: എം.കെ രാഘവൻ എം.പിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ പ്രതിഷേധം അറിയിക്കാനാണ് കോളേജ് ചെയർമാൻ കൂടിയായ എം.പിയെ വഴിയിൽ തടഞ്ഞത്. കോൺഗ്രസ് നേതാവും എം.പിയുമായ എം.കെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. ഈ കോളേജിൽ എം.പിയുടെ ബന്ധുവായ സി.പി.എം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കമാണ് സ്വന്തം പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതേ തുടർന്ന് തുടർന്ന് കോളേജ് കവാടത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഉൾപ്പടെയുള്ളവർ ചേർന്ന് എം.പിയെ തടയുകയും പ്രതിഷേധം അറിയിക്കുകയുമായിരുന്നു. 2 അറ്റൻഡർ പോസ്റ്റിലേക്കാണ് നിയമനം. ഇന്നായിരുന്നു അഭിമുഖം. ഈ ഒഴിവിലേക്ക് എം.പിയുടെ ബന്ധുവായ സി.പി.എം പ്രവർത്തനകന് നിയമനം നൽകാനുള്ള നീക്കമുണ്ടെന്നാണ് പ്രതിഷേധിച്ചവർ പറയുന്നത്. അഭിമുഖം നടത്താനിരുന്ന വേദിയിലേക്ക് രാവിലെയാണ് എം.പി എത്തിയത്. ഈ സമയത്താണ് കവാടത്തിൽ വെച്ച് തടയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തത്. സംഭവത്തിൽ എം.പി പ്രതികരിച്ചിട്ടില്ല. എന്നാൽ പാർട്ടിക്കകത്ത് ഈ വിഷയം പരാതിയായി ഉന്നയിക്കാനാണ് പ്രവർത്തകരുടെ നീക്കം.
Sorry, there was a YouTube error.