Categories
news

കഴക്കൂട്ടത്ത് നിന്ന് കാണാതായത് 13 കാരി പെൺകുട്ടിയെ; അസം സ്വദേശിനികളായ മാതാപിതാക്കൾ ആശങ്കയിൽ; തെരച്ചിൽ ഊർജിതമാക്കി പോലീസ്; കേരളത്തിന് പുറത്തും അന്വേഷണം

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പെൺകുട്ടിക്കായുള്ള തെരച്ചിൽ ഊർജിതം. പതിമൂന്നുകാരിയായ തസ്മിദ് തംസുമിനെയാണ് (തസ്‍മിൻ ബീഗം) കഴിഞ്ഞ ദിവസം കാണാതായത്. കന്യാകുമാരി എക്സ്പ്രസിൽ കയറിയ പെൺകുട്ടി എവിടെ ഇറങ്ങി എന്നതിൽ വ്യക്തതയില്ല. ട്രെയിനിൽ യാത്ര ചെയ്യുന്ന ഫോട്ടോ പോലീസിന് ലഭിച്ചു. അതെ ട്രെയിനിൽ യാത്ര ചെയ്യുന്ന മറ്റൊരു സ്ത്രീയാണ് സംശയം തോന്നിയതിനാൽ ഫോട്ടോ എടുത്തത്. ഈ ഫോട്ടോയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ കാണുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന വിവരം വന്നതോടെ ഈ സ്ത്രീ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോട്ടോയിൽ കാണുന്നത് തൻ്റെ മകളാണെന്ന് പിതാവ് സ്ഥിരീകരിച്ചു. കുട്ടി കന്യാകുമാരിയിൽ എത്തിയോ എന്നതിന് വ്യക്തതയില്ല. റെയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ്, ഓട്ടോ സ്റ്റാൻഡ് തുടങ്ങി കുട്ടിയെ കണ്ടത്താനുള്ള എല്ലാ വഴിയും പോലീസ് പരിശോധിക്കുകയാണ്.

കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിൽ കുട്ടിയെ കണ്ടെത്താനായില്ല. സ്റ്റേഷൻ്റെ പോർട്ടിക്കോയിലെ സി.സി.ടി.വിയും മറ്റു കേന്ദ്രങ്ങളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലും പോലീസ് അന്വേഷണം തുടരുകയാണ്. കന്യാകുമാരിയിൽ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. പെൺകുട്ടിയുടെ സഹോദരൻ ചെന്നൈയിൽ ചെയ്യുന്നതായും അങ്ങോട്ട് പോയതാകാമെന്നുമുള്ള അന്വേഷണവും തുടരുകയാണ്. എന്നാൽ കുട്ടിയുടെ സഹോദരനെ ബന്ധപ്പെട്ടപ്പോൾ ചെന്നൈയിലെ ജോലി ഉപേക്ഷിച്ചതായും നിലവിൽ ഞാൻ ബെംഗളൂരിവിലാണെന്നും പ്രതികരിച്ചു. എന്നാൽ സഹോദരിയെ കാണാതായത് സംബന്ധിച്ച് സഹോദരന് വ്യക്തതയില്ല. സഹോദരി തൻ്റെ അടുത്ത് എത്തിയിട്ടില്ലന്ന് പറയുന്നു. നിലവിൽ പെൺകുട്ടിക്കായി കേരളത്തിലും, കേരളാ അതിർത്തിക്ക് അപ്പുറവും വ്യാപക പരിശോധന നടത്തുകയാണ് പോലീസ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest