Categories
Kerala local news news

ഭർത്താവ് ജോലിക്കുപോയസമയം; നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തി അവൾ കാമുകനൊപ്പം പോയി; നാടുവിട്ട വീട്ടമ്മ അറസ്‌റ്റില്‍

അടിമാലി(ഇടുക്കി): കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വടക്കാഞ്ചേരിയില്‍നിന്ന്‌ അടിമാലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അടിമാലി മുത്താരംകുന്ന്‌ സ്വദേശി രഞ്‌ജിലിയാണ്‌ അറസ്‌റ്റിലായത്‌. ഈ മാസം 15 നായിരുന്നു സംഭവം. വൈകിട്ട്‌ ആറോടെ നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തിയശേഷം, വീടിനു സമീപം കാത്തുനിന്ന കാമുകനായ പാലക്കാട്‌ വടക്കാഞ്ചേരി സ്വദേശി ദീപുവിനോടൊപ്പം നാടുവിടുകയായിരുന്നു. സംഭവസമയം ഭര്‍ത്താവ്‌ ജോലിക്കു പോയിരിക്കുകയായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു രഞ്‌ജിലി. അവിടെവച്ചാണ്‌ ദീപുവിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. യുവതി ദീപുവിനെ അടിമാലിയിലേക്കു വിളിച്ചുവരുത്തി കൂടെ പോകുകയായിരുന്നു. ഭര്‍ത്താവിൻ്റെയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ്‌ കേസെടുത്ത് അന്വേഷണം നടത്തിയത്‌. വ്യാഴാഴ്‌ച വടക്കാഞ്ചേരി ചള്ളിപ്പറമ്പ് ഭാഗത്തു ദീപുവിൻ്റെ വീട്ടില്‍നിന്ന്‌ എസ്‌.ഐ: സി.ആര്‍. സന്തോഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം യുവതിയെ അറസ്‌റ്റ്‌ ചെയ്‌തു. ദീപുവിനേയും കസ്‌റ്റഡിയിലെടുത്തു. തുടര്‍ന്നു ജുവൈനല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരം കേസ് ഫയൽ ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ്‌ ചെയ്‌തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *