Trending News





ദില്ലി: കേന്ദ്രമന്ത്രി സുരേഷ്ഗോപി ദില്ലിയിൽ നടത്തിയ പ്രസംഗം വിവാദത്തിൽ. ആദിവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ജാതികലർത്തിയുള്ള പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ഉന്നതകുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞു. എങ്കിലേ അവരുടെ കാര്യത്തിൽ ഉന്നമനം ഉണ്ടാകു. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ആദിവാസി വകുപ്പ് കൈകാര്യം ചെയ്യുന്നത് ഉന്നത ജാതിയിൽപെട്ടവരാവണം എന്ന പരാമർശമാണ് വിവാദത്തിന് കാരണം.
Also Read

Sorry, there was a YouTube error.