Categories
local news

കണിച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ക്ഷീര കര്‍ഷകക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

കാസർകോട്: നീലേശ്വരം കണിച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം പ്രവര്‍ത്തനോദ്ഘാടനം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ക്ഷീര കര്‍ഷകക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, കാസര്‍കോട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.മഹേഷ് നാരായണന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, മില്‍മ ഡയറക്ടര്‍ പി.പി.നാരായണന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ വി.ഗൗരി, കെ.പ്രീത, സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ കല്യാണി നായര്‍, പി ആന്‍ഡ് ഐ യൂണിറ്റ് ഹെഡ് കെ.മാധവന്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ രമ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണിച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എം.വി.സുധാകരന്‍ സ്വാഗതവും കണിച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി വി.വി.സന്ധ്യ നന്ദിയും പറഞ്ഞു. ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.സുജയ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest